മലൈക്കോട്ടെ വാലിബന്‍; ചിത്രീകരണം രാജസ്ഥാനില്‍

കൊച്ചി: മോഹന്‍ലാല്‍ -ലിജോ പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഈ മാസം 18- നാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുക. രാജസ്ഥാനാണ് സിനിമയുടെ പ്രധാന ലൊക്കേഷനെന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

അതേസമയം, മലൈക്കോട്ടൈ വാലിബനില്‍ കമല്‍ ഹാസന്‍ അതിഥി വേഷത്തിലെത്തുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോഹന്‍ ലാലും കമല്‍ ഹാസനും ആദ്യമായിട്ടല്ല ഒന്നിച്ച് അഭിനയിക്കുന്നത്. നേരത്തെ 'ഉന്നൈ പോലൊരുവൻ' എന്ന സിനിമയില്‍ ഒരുവരും ഒരുമിച്ചെത്തിയിരുന്നു. മലൈക്കോട്ടൈ വാലിബനില്‍ കമല്‍ ഹാസനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്ത വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ്‌ സിനിമയിലെത്തുന്നത്. ബോളിവുഡ് താരം വിദ്യുത് ജാംവാലാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. 

Contact the author

Entertainment Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More