സംഘപരിവാറുകാര്‍ക്ക് ദീപികയോടുളള ദേഷ്യത്തിന്റെ കാരണം കാവി ബിക്കിനിയല്ല - സഞ്ജയ് റാവത്ത്

മുംബൈ: പഠാന്‍ സിനിമയ്‌ക്കെതിരായി ആര്‍എസ്എസ്-സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ നടി ദീപികാ പദുക്കോണിനെ പിന്തുണച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. കാവി വസ്ത്രം ധരിച്ച പല ബിജെപി നേതാക്കളും സംസ്‌കാരശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെന്നും ദീപികയുടെ കാവി ബിക്കിനിയല്ല സംഘപരിവാറുകാര്‍ക്ക് അവരോടുളള ദേഷ്യത്തിന്റെ കാരണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാമനയിലെഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്ത് ദീപികയെ പിന്തുണച്ചത്. 

'കാവി വസ്ത്രം മാത്രമാണോ ദീപികയോടുളള സംഘപരിവാറുകാരുടെ ദേഷ്യത്തിന് കാരണം? ദീപിക ജെഎന്‍യുവില്‍ പോയി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു. ഇത് ബിജെപിയെ ചൊടിപ്പിച്ചു. ഇപ്പോള്‍ അവര്‍ ദീപികയുടെ ബിക്കിനിയുടെ നിറത്തിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നു. അവര്‍ക്കെതിരെ പ്രതിഷേധിക്കുമ്പോഴും കാവി വസ്ത്രം ധരിച്ച ബിജെപി നേതാക്കള്‍ സംസ്‌കാരശൂന്യമായ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. പഠാനിലെ രംഗങ്ങള്‍ വെട്ടിക്കളഞ്ഞ സെന്‍സര്‍ ബോര്‍ഡിലും ബിജെപിക്കാരുണ്ട്'- സഞ്ജയ് റാവത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഷാറൂഖ് ഖാനും ദീപികാ പദുക്കോണും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ജനുവരി ഇരുപത്തിയഞ്ചിനാണ് തിയറ്ററുകളിലെത്തുക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആനന്ദാണ്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദം ആരംഭിച്ചത്. ഗാനരംഗത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ കാവി നിറം ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണ് എന്നാരോപിച്ചാണ് ബിജെപി-സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 13 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 14 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More