എനിക്ക് ജാതിവെറിയുണ്ടെന്ന് പറയുന്നത് മാനസികപ്രശ്‌നമുളളവരാണ്- അടൂര്‍ ഗോപാലകൃഷ്ണന്‍

കോഴിക്കോട്: തനിക്ക് ജാതിവെറിയുണ്ടെന്ന് പറയുന്നത് മാനസികപ്രശ്‌നമുളളവരാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇരുപതുവയസാവുന്നതിനു മുന്‍പേ തന്നെ പേരില്‍നിന്ന് ജാതിവാല്‍ നീക്കിയ ആളാണ് താനെന്നും ആരും തന്നെ ജാതി പഠിപ്പിക്കാന്‍ വരേണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എന്നെക്കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന് ചോദിക്കുന്നതുപോലെയാണ് ഇത്. എന്തടിസ്ഥാനത്തിലാണ് ഒരാളെക്കുറിച്ച് ഇങ്ങനെ പറയുന്നത്. ആര്‍ക്കും ആരെയും പറ്റി പറഞ്ഞൂടെ ഇത്. ഇരുപത് വയസിനുമുന്നേ ജാതി വാല്‍ മുറിച്ചയാളാണ് ഞാന്‍. ഞാന്‍ ഉണ്ണിത്താനാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉണ്ണിത്താനാണ്. ജാതിയും മതവുമൊക്കെ അന്നേ ഞാന്‍ കളഞ്ഞതാണ്. എന്നെ ജാതി പഠിപ്പിക്കാന്‍ വരേണ്ട. എനിക്ക് ജാതിവെറിയുണ്ടെന്ന് പറഞ്ഞാല്‍ അത് മാനസിക പ്രശ്‌നമാണ്'- അടൂര്‍ പറഞ്ഞു.

നല്ല മനുഷ്യരും ചീത്ത മനുഷ്യരും എന്നിങ്ങനെ രണ്ട് ജാതി മാത്രമേയുളളുവെന്നും ഡയറക്ടര്‍ ശങ്കര്‍ മോഹന് ഇവിടുത്തെ ജാതി വ്യവസ്ഥയെക്കുറിച്ച് ഒന്നും അറിയില്ലെന്നും അടൂര്‍ പറഞ്ഞു. 'അദ്ദേഹം അക്കാര്യത്തില്‍ നിഷ്‌കളങ്കനാണ്. ഇവിടെ ജീവിച്ചയാളല്ല. അച്ഛനുമമ്മയും മലയാളികളാണെങ്കിലും ഡല്‍ഹിയില്‍ ജീവിച്ചയാളാണ്. ജാതിവ്യവസ്ഥയുടെ പ്രശ്‌നങ്ങളൊക്കെ അയാള്‍ ഇവിടെ വന്നാണ് അറിയുന്നതുതന്നെ. 

ടോയ്‌ലറ്റ് കഴുകിക്കും, കൈ വച്ചുതന്നെ ക്ലീന്‍ ചെയ്യാന്‍ പറയും എന്നെല്ലാമാണ് ആരോപണങ്ങള്‍. അതെന്താ കോണ്‍സണ്‍ട്രേഷന്‍ ക്യാംപാണോ? ശങ്കര്‍ മോഹന്റെ ഭാര്യയോട് മാനനഷ്ടക്കേസ് കൊടുക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ നിഷ്‌കളങ്കയാണെന്ന് തെളിയിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. അവര്‍ക്ക് ജാതിയും മതവുമൊന്നുമില്ല. നൂറുകൊല്ലം മുന്‍പേ മാറിയവരാണ്. അവിടെ വൃത്തിയാക്കാന്‍ വന്നുകൊണ്ടിരുന്നവരില്‍ ഇളയ കുട്ടി ആ വീട്ടിലെ അംഗത്തെപ്പോലെയാണ്. അവര്‍ ആ കുട്ടിയെ മോളെ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. വൃത്തിയാക്കാനാണ് വന്നിരുന്നതെങ്കിലും അവരോട് ഒരുദിവസം പോലും കക്കൂസ് വൃത്തിയാക്കാന്‍ പറഞ്ഞിട്ടില്ല. എങ്ങനെ അവര്‍ക്കിത് പറയാന്‍ സാധിക്കുന്നു എന്നാണ് ശങ്കര്‍ മോഹന്റെ ഭാര്യ ചോദിച്ചത്'- അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 6 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 7 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More