ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

മറവിമൂലം പല കാര്യങ്ങളും ഓര്‍ത്തുവെയ്‌ക്കാന്‍ സാധിക്കാത്തവര്‍ ഏറെയാണ്. മറവി വ്യക്തി ജീവിതത്തെയും ജോലിയേയും മോശമായി ബാധിക്കുന്നവര്‍ ഏറെയാണ്‌. ഓര്‍മശക്തി വര്‍ധിക്കുവാന്‍ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഉറക്കം: ശരിയായ ഉറക്കം ശരീരത്തിനും മനസിനും വളരെ പ്രധാനപ്പെട്ടതാണ്. ആഴത്തിലുള്ള ഉറക്കം ലഭിക്കാതെയിരിക്കുന്നതും ഉറക്കം ഇടയ്ക്കിടെ മുറിഞ്ഞുപോകുന്നതും ഓര്‍മശക്തിയെ ബാധിക്കും. അതിനാല്‍ ദിവസവും 8 മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങാന്‍ ശ്രമിക്കുക. ഇത് ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

സ്റ്റോപ്പ്‌ മള്‍ട്ടിടാസ്കിങ്: ഒരു സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാതിരിക്കുക. ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ തന്നെ മുഴുവന്‍ ശ്രദ്ധയും കൊടുക്കുക. ഒരു കാര്യം ചെയ്യുന്നതിനോടൊപ്പം മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഒന്നും വൃത്തിയോടെ ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കുക. ഇത് ഓര്‍മ ശക്തി കൂട്ടുവാന്‍ സഹായിക്കും.

ഓര്‍ഗനൈസേഷന്‍: പുതിയ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് ഒന്നിലധികം തവണ മനസില്‍ പറഞ്ഞു പഠിക്കുക. അതോടൊപ്പം സംഭവങ്ങളും, വിവരങ്ങളുമൊക്കെ ഓര്‍ഗനൈസ് ചെയ്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നതും ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മെഡിറ്റേഷന്‍:  യോഗ അല്ലെങ്കില്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് മനസിന് ഉണര്‍വ് നല്‍കും. അതുപോലെ ‘സ്ട്രെസ്’, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും യോഗ സഹായിക്കും. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് മനസിനും ശരീരത്തിനും പുതിയ ഉന്മേഷം നല്‍കും.

പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക: പതിവായി ഒരേ കാര്യങ്ങള്‍ മാത്രം ചെയ്യുകയും ഒരുപോലെ ചിന്തിക്കുകയും ചെയ്യുമ്പോള്‍ തലച്ചോര്‍ പരിമിതമായി പ്രവര്‍ത്തിക്കാൻ കാരണമാകും. അതിനാല്‍, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും സമയം കണ്ടെത്തുക. ഇവ ചിന്താശേഷിയെ സ്വാധീനിക്കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 month ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 7 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 10 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 11 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ആപ്പിള്‍ കഴിച്ചാല്‍ അമിതവണ്ണം കുറയും

More
More