ബിജെപി സര്‍ക്കാരുകള്‍ ഒരു മാധ്യമസ്ഥാപനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടില്ല- രാജ്‌നാഥ് സിംഗ്

ഡല്‍ഹി: ബിജെപി ഒരു മാധ്യമസ്ഥാപനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുളള അവകാശം വെട്ടിമാറ്റിയിട്ടില്ലെന്നും കോണ്‍ഗ്രസാണ് അഭിപ്രായ സ്വാതന്ത്ര്യം തടയാനായി ഭരണഘടന ഭേദഗതി ചെയ്തതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ആര്‍എസ്എസിന്റെ പാഞ്ചജന്യ വാരിക സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റിയുളള മന്ത്രിയുടെ പ്രതികരണം.

'ഇന്ന് മാധ്യമസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയാണ് എന്ന് ആരോപിക്കുന്നവര്‍, അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരോ നരേന്ദ്രമോദി സര്‍ക്കാരോ ഒരു മാധ്യമസ്ഥാപനത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്നതും ആരുടെയും അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കിയിട്ടില്ലെന്നതും മറക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഴുവന്‍ ചരിത്രവും നോക്കിയാല്‍ എല്ലാ സ്വാതന്ത്ര്യങ്ങളെയും അടിച്ചമര്‍ത്തിയത് അവരാണെന്ന് മനസിലാവും. അഭിപ്രായ സ്വാതന്ത്ര്യം തടയാനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തു'- രാജ്‌നാഥ് സിംഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1951-ലെ ആര്‍ട്ടിക്കിള്‍ 19 ഭേദഗതി ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണെന്നും മാധ്യമസ്വാതന്ത്ര്യം ശക്തവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന് വളരെ പ്രധാനമാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More