'നന്‍പകല്‍ നേരത്ത് മയക്കം'19 ന് തിയേറ്ററിലേക്ക്; ആകാംഷയോടെ ആരാധകര്‍

കൊച്ചി: മമ്മൂട്ടി നായകനായി എത്തുന്ന നന്പകല്‍ നേരത്ത് മയക്കം ഈ മാസം 19 ന് തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്‍റെ ആദ്യ അപ്ഡേഷന്‍ മുതല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം.

അതേസമയം, ജാതി, മതം, ഭാഷ എന്നതിലുപരി മനുഷ്യ വികാരം ഒന്നാണ് എന്നതാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയമെന്ന് മമ്മൂട്ടി പറഞ്ഞു. കഥയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് താന്‍ ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്നാട്ടിലാണ് നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ട്‌ ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററിനെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വേളാങ്കണ്ണി തീര്‍ഥാടനം നടത്തി വരുന്ന ഒരു പ്രൊഫഷണല്‍ നാടക സംഘത്തിന്‍റെ ദൃശ്യങ്ങളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വഴിയില്‍ വെച്ച് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുകയാണ്. ആ തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് അപരിചിതത്വങ്ങളൊന്നുമില്ലാതെ ചെന്നുകയറുന്ന ജെയിംസ് രണ്ട് വര്‍ഷം മുന്‍പ് അവിടെനിന്ന് കാണാതായ സുന്ദരത്തെപ്പോലെ പെരുമാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More