കേരളത്തിലെ മാധ്യമങ്ങള്‍ അബദ്ധവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു - എം എ ബേബി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. പാർട്ടിക്ക്​​ നിരക്കാത്ത സമീപനം സ്വീകരിച്ചതിന്റെ പേരിൽ ആലപ്പുഴയിൽ ഒരാളെ സസ്‌പെൻഡ്​ ചെയ്‌ത സംഭവത്തിൽ മാധ്യമങ്ങൾ അബദ്ധവാർത്തകൾ സൃഷ്‌ടിക്കുകയാണെന്ന് എം എ ബേബി പറഞ്ഞു. പാർട്ടി ഒറ്റ​ക്കെട്ടായാണ്‌ ഈ തീരുമാനമെടുത്തത്‌. എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ രണ്ട്‌  ഭാഗമായിനിന്ന്‌ വലിയ പോരാട്ടം നടത്തുന്നു എന്ന രീതിയിലാണ്. ഇത്തരത്തിലുള്ള നിരവധി അബദ്ധവാർത്തകളാണ് മാധ്യമങ്ങൾ സൃഷ്‌ടിക്കുന്നത്​. അത്തരം ​അബദ്ധവാർത്തകളോട്  പ്രതികരിക്കാനില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളം ഭരിക്കുന്ന എൽഡിഎഫ്‌ സർക്കാർ നന്നായി നീങ്ങുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്‌. സിപിഎം ഭവനസന്ദർശനത്തിൽ സർക്കാരിനെക്കുറിച്ചും പാർട്ടിയെക്കുറിച്ചും ജനങ്ങൾ നല്ല അഭിപ്രായം പറയുമ്പോൾ, വിമർശനംകൂടി അറിയിക്കാൻ അങ്ങോട്ട്‌ ആവശ്യപ്പെടുന്നുണ്ട്‌. അത്തരത്തിൽ വിമർശനപരമായ നല്ല പ്രതികരണവും ജനങ്ങളിൽ നിന്നും വരുന്നുണ്ട്​. ഗൃഹസന്ദർശനം​ വലിയ അനുഭവമാണെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

ലഹരിക്കടത്ത്, സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ സംഭവങ്ങളില്‍ ആലപ്പുഴയിലെ സി പി എം അംഗങ്ങള്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് എം എ ബേബിയുടെ പ്രതികരണം. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More