ജര്‍മ്മനിയില്‍ 24 മണിക്കൂറിനുള്ളില്‍ 224 പേര്‍ മരിച്ചു, രോഗികള്‍ 1,48,453

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 224 പേര്‍.

കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 224 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 64 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ൦ 5,086 പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,48,453 ആണ്. അതായത് യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്.

വെള്ളിയാഴ്ച വരെയുള്ള നാലു ദിവസങ്ങളിലായി മരണ നിരക്ക് ഏകദേശം 300 നു മുകളിലും തൊട്ടു താഴെയുമാണ് എന്നത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ചത്തെ  തുടര്‍ച്ചയെന്നോണം ഞായറാഴ്ച്  രേഖപ്പെടുത്തിയത് മരണനിരക്കില്‍  114 ന്‍റെ കുറവാണ്. തിങ്കളാഴ്ച വീണ്ടും 86 ന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍ ചൊവ്വാഴ്ച  56 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ ഉണ്ടായത്. ഇന്നതില്‍ വീണ്ടും 64 പേരുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി.

എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ഡാറ്റ പരിശോധിക്കുമ്പോള്‍ ഇത് ഉയരാനുള്ള സാധ്യത വളരെ വിരളമാണ്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ്‌ ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More