മൊത്തം നെഗറ്റീവാണ്, എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നറിയില്ല; മുകുന്ദനുണ്ണി അസോസിയേറ്റ്‌സിനെതിരെ ഇടവേള ബാബു

കൊച്ചി: വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്‌സിനെതിരെ വിമര്‍ശനവുമായി നടനും എഎംഎംഎ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. ചിത്രം മുഴുവന്‍ നെഗറ്റീവാണെന്നും എങ്ങനെയാണ് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് 'സിനിമയും എഴുത്തും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ഇടവേള ബാബു മുകുന്ദനുണ്ണി അസോസിയേറ്റ്‌സിനെതിരെ വിമര്‍ശനമുന്നയിച്ചത്.

'മുകുന്ദനുണ്ണി എന്നൊരു സിനിമയിറങ്ങി. അതിനെങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് അറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. സിനിമ തുടങ്ങുന്നതുതന്നെ ആര്‍ക്കും നന്ദി പറയുന്നില്ല എന്ന് പറഞ്ഞാണ്. ക്ലൈമാക്‌സില്‍ നായിക ഉപയോഗിക്കുന്ന വാക്ക് പൊതുസ്ഥലത്ത് പറയാന്‍തന്നെ കഴിയില്ല. ഇവിടെ പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ മൂല്യച്യുതി സംഭവിച്ചത്? പ്രോഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ്. സംവിധായകന് അറിയാമായിരുന്നു ചിത്രം ഓടുമെന്ന്'- ഇടവേള ബാബു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസനോട് ചോദിച്ചപ്പോള്‍ ഏഴോളം നായകന്മാര്‍ പറ്റില്ലെന്ന് പറഞ്ഞ ചിത്രമാണെന്നും തന്റെ അസിസ്റ്റന്റാണ് ഡയറക്ടര്‍ അതിനാല്‍ തനിക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നുമാണ് പറഞ്ഞതെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. 2022 നവംബര്‍ പതിനൊന്നിന് തിയറ്ററുകളിലെത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസായത്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ തന്‍വിറാം, ആര്‍ഷ ചാന്ദിനി ബൈജു, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More