മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്നു; ക്രിസ്റ്റഫറും സ്ഫടികവും ഒരേ ദിവസം റിലീസിന്

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെ സിനിമകള്‍ ഒരേ ദിവസം റിലീസിനെത്തുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ക്രിസ്റ്റഫര്‍, ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ സ്ഫടികം സിനിമയുടെ റീമാസ്‌റ്റേര്‍ഡ് പതിപ്പുമാണ് ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നത്. ഫെബ്രുവരി 9-നായിരിക്കും സിനിമകള്‍ റിലീസ് ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം.

1995-ലാണ് മോഹന്‍ലാല്‍ നായകനായി എത്തിയ സ്ഫടികം റിലീസ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിശേഷങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍റെ ഭാഗമായി ചിത്രത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'ഞാന്‍ ആടുതോമ' എന്ന ഡയലോഗും, ഇത് എന്‍റെ പുത്തന്‍ റൈയ്ബാന്‍ ഗ്ലാസ് എന്ന ഡയലോഗും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ് എന്ന് ഭദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന് 'ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്' എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മോഹന്‍ലാല്‍ നായകനായി എത്തിയ  ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More