തൊഴിലില്ലായ്മയും പട്ടിണിയും മറികടക്കാന്‍ കേരള സര്‍ക്കാര്‍ ഒരുക്കുന്ന ബദല്‍ നയങ്ങളെ കേന്ദ്രം ഇല്ലാതാക്കുന്നു - മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടിണി സൂചികയിലും  ദാരിദ്രാവസ്ഥയിലും ലോകരാജ്യങ്ങൾക്കിടയിൽ ഏറെ പിറകിൽ നിൽക്കുന്ന രാജ്യത്ത്  അത് മറികടക്കുവാൻ സാധാരണക്കാർക്ക് വേണ്ടി സംസ്ഥാനം നടത്തുന്ന ബദൽ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കുവാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളവത്കരണ, നവഉദാര നടപടികൾ നടപ്പാക്കിയ കോൺഗ്രസും ആ നയങ്ങൾ ഇപ്പോൾ ആവേശത്തോടെ നടപ്പാക്കുന്ന കേന്ദ്രവും രാജ്യത്തെ സാധാരണജനങ്ങളെ കാണുന്നില്ല. അവരുടെ ഭരണത്തിൽ  ശതകോടീശ്വരൻമാർ വീണ്ടും ധനികരാകുന്നു. മഹാഭുരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണ ജനങ്ങൾ തൊഴിലില്ലായ്മയും പട്ടിണിയും മൂലം കൂടുതൽ ദുരിതത്തിലാകുന്നു. ഇതിനെതിരെ കേരളം ബദൽ നയങ്ങളൊരുക്കുമ്പോൾ അതിനെ എതിർക്കുയാണ് കേന്ദ്രം. രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. കേന്ദ്ര സർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. അത് നികത്തുവാനോ ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനോ ഒരു നടപടിയും കേന്ദ്രം സ്വീകരിക്കുന്നില്ല. തൊഴിൽ ചെയ്യാവുന്ന പ്രായത്തിലുള്ള 90 കോടിയോളം ആളുകൾ ഉള്ള നാട്ടിലാണ് തൊഴിൽ നൽകാതിരിക്കുന്നത്. മിനിമം കൂലി, സംഘടിക്കുവാനുള്ള അവകാശം  ഇതെല്ലാം ഇല്ലാതാക്കുവാനുള്ള വലിയ നീക്കം നടക്കുകയാണ് - മുഖ്യമന്ത്രി പറഞ്ഞു

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More