കൊല്ലത്ത് സ്കൂള്‍ ബസ് മറിഞ്ഞു; 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കൊല്ലം: കൊല്ലം ഉമയനല്ലൂരിലെ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പരിക്കുപറ്റിയ 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ കരച്ചില്‍ കേട്ട് ഓടികൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. മയ്യനാട് ഹയര്‍ സെക്കന്ററി സ്‌കൂളിന് വേണ്ടി കരാര്‍ വ്യവസ്ഥയില്‍ ഓടുന്ന സ്വകാര്യ വ്യക്തിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഇതുവരെ സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചില്ല.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 23 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 1 day ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 2 days ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More