മറഡോണയെക്കാള്‍ മികച്ച താരം മെസ്സി- ലിയോണല്‍ സ്‌കലോണി

ബ്യൂണസ് ഐറിസ്: ഇതിഹാസ താരം മറഡോണയെക്കാള്‍ മികച്ച താരം മെസ്സിയാണെന്ന് അര്‍ജന്റീന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി. മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഡീഗോ മറഡോണയെ മെസി മറികടന്നുവെന്നും സ്‌കലോണി പറഞ്ഞു.' ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കാള്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ താന്‍ മെസ്സിയെയാണ് തെരഞ്ഞെടുക്കുക. മറഡോണ ഇതിഹാസ താരമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ മെസ്സിയാണെന്നും' സ്‌കലോണി കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് റേഡിയോ സ്റ്റേഷനായ 'കോപ്പി'നോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'2018-ൽ അർജന്റീന പരിശീലകനായി തന്നെ തിരഞ്ഞെടുത്തപ്പോള്‍ മെസ്സിയോട് സംസാരിക്കുന്നതിനുവേണ്ടി പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. റഷ്യയില്‍ നടന്ന ലോകകപ്പ്‌ മത്സരത്തില്‍ ടീം പരാജയപ്പെട്ടതിനുപിന്നാലെ ലോകകപ്പ്‌ മത്സരങ്ങളില്‍ നിന്നും ഇടവേളയെടുക്കാന്‍ മെസ്സി ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ ഞങ്ങൾ ആദ്യം മെസ്സിയുമായി ഒരു വീഡിയോ കോൾ ചെയ്യുകയാണുണ്ടായത്. മെസ്സി ടീമിലേക്ക് തിരിച്ചുവരണമെന്നും ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തെ അറിയിച്ചു. 8 മാസത്തിനുശേഷമാണ് മെസ്സി ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്' - ലിയോണല്‍ സ്‌കലോണി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ഖത്തര്‍ ലോകകപ്പ്‌ നേടിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീളുകയായിരുന്നു. 36 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീനയുടെ  മൂന്നാം ലോകകിരീടമാണിത്. ഈ ലോകകപ്പിലെ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും ലയണൽ മെസ്സിയാണ്. ​ഗോൾഡൻ ബോളും ലോകകപ്പുമേന്തിയാണ് മെസ്സി മടങ്ങിയത്.

Contact the author

Sports Desk

Recent Posts

Sports Desk 6 days ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Sports Desk 1 week ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 4 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 4 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 8 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More