എസ് ബി ഐയെ തകര്‍ക്കുന്ന തൊഴില്‍ കരാര്‍വത്കരണം യുവജന വിരുദ്ധം - ഡി വൈ എഫ് ഐ

എസ് ബി ഐയെ തകര്‍ക്കുന്ന തൊഴില്‍ കരാര്‍വത്കരണം യുവജന വിരുദ്ധമാണെന്ന് ഡി വൈ എഫ് ഐ. ബാങ്ക്, ഭൂരിപക്ഷ അരാഷ്ട്രീയ സംഘടനയെ വരുതിയിലാക്കി ഒപ്പുവച്ച കരാറുകൾ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതും കരാർവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതും സ്വകാര്യവത്ക്കരണം നടത്തുവാൻ വേണ്ടിയുള്ളവയുമാണ്. പാർടൈം സ്വീപ്പർ തസ്തികകൾ 2009 മുതൽ തന്നെ കരാർ അടിസ്ഥാനത്തിലാണ് നടത്തി വരുന്നത്. തുടർന്ന് കൊണ്ടു വന്ന കരിയർ പ്രോഗ്രഷൻ സ്കീം എന്ന  അധികസമയ ജോലി എന്നതിൽ തൊഴിലാളി വിരുദ്ധത ഒളിഞ്ഞിരിപ്പുണ്ടെന്നും ഡി വൈ എഫ് ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ് ബി ഐ യിൽ അസോസിയേറ്റ് ബാങ്കുകളുടെ ലയന ശേഷം നടത്തുന്ന തൊഴിൽ കരാർവത്ക്കരണവും സ്വകാര്യവത്ക്കരണവും കേവലം ലാഭിക്കൊതിയുടെ അടിസ്ഥാനത്തിൽ മാത്രമുള്ളതും, സ്ഥാപനത്തെ തകർക്കുന്നതും, തൊഴിലാളി വിരുദ്ധവും, ആത്യന്തികമായി യുവജന വിരുദ്ധവുമാണ്.

ഈ അടുത്തകാലത്തായി ബാങ്ക്, ഭൂരിപക്ഷ അരാഷ്ട്രീയ സംഘടനയെ വരുതിയിലാക്കി ഒപ്പുവച്ച കരാറുകൾ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതും കരാർവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതും സ്വകാര്യവത്ക്കരണം നടത്തുവാൻ വേണ്ടിയുള്ളവയുമാണ്. പാർടൈം സ്വീപ്പർ തസ്തികകൾ 2009 മുതൽ തന്നെ കരാർ അടിസ്ഥാനത്തിലാണ് നടത്തി വരുന്നത്. തുടർന്ന് കൊണ്ടു വന്ന കരിയർ പ്രോഗ്രഷൻ സ്കീം എന്ന  അധികസമയ ജോലി എന്നതിൽ തൊഴിലാളി വിരുദ്ധത ഒളിഞ്ഞിരിപ്പുണ്ട്.

പെർഫോമൻസ് ലിങ്ക്ഡ് ഇൻസന്റീവ് എന്ന പേരിൽ ജീവനക്കാർക്ക് മാർക്കിടുന്നതും, ക്യാഷ് അഡ്മിനിസ്ട്രേഷൻ സ്വകാര്യവത്ക്കരിച്ചതും, മാർക്കറ്റിങ്ങിനായി ജീവനക്കാരെ അടർത്തി മാറ്റുന്നതും, ക്ലറിക്കൽ ജോലികൾ പുറം കരാർ നൽകിയതുമെല്ലാം തൊഴിലാളി വിരുദ്ധവും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയും ആണ്. സ്ഥായിയായ ജോലി തേടി ബാങ്ക് ടെസ്റ്റുകൾ എഴുതിയും പരിശീലനത്തിനു പോയും പരിശ്രമിക്കുന്ന യുവത്വത്തെ നോക്കുകുത്തിയാക്കിയാണ് 

എസ് ബി ഐ മാനേജ്മെൻറ് മുന്നോട്ടുപോകുന്നത്. ലയനത്തിന് മുമ്പ് 15000 ജീവനക്കാരെ VRS വഴി കുറച്ച ബാങ്ക് ലയനശേഷം 30000 ലധികം ഒഴിവുകളിൽ നിയമനം നടത്തിയിട്ടില്ല. ഈ നടപടികൾ ബാങ്കിനെ തകർക്കുകയും സാധാരണക്കാർക്ക് ബാങ്കിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ തൊഴിൽ കരാർവത്കരണത്തിൽ നിന്നും സ്വകാര്യവത്ക്കരണത്തിൽ നിന്നും തൊഴിലാളികളെ വെട്ടിച്ചുരുക്കുന്ന നയത്തിൽ നിന്നും എസ് ബി ഐ പിന്മാറണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 16 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More