അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം; വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി എടുക്കുമെന്ന് എറണകുളം ലോ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തങ്കം സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ലോ കോളേജില്‍ എത്തിയപ്പോഴാണ് അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി അപമര്യാദയായി പെരുമാറിയത്. സംഭവം വിവാദമായതോടെ കോളേജ് യൂണിയന്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

നടിക്ക് പൂവ് സമ്മാനിക്കാനാണ് വിദ്യാര്‍ത്ഥി സ്റ്റേജിലെത്തിയത്. ഷേക്ക് ഹാന്‍ഡ്‌ നല്‍കിയതോടെ അപര്‍ണ കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്നത് വിഡിയോയില്‍ കാണാന്‍ സാധിക്കും. തുടര്‍ന്ന് ഫോട്ടോ എടുക്കാനായി അപര്‍ണയുടെ തോളില്‍ കൈയിടാന്‍ വിദ്യാര്‍ത്ഥി ശ്രമിച്ചു. ഇതില്‍ അനിഷ്ടം രേഖപ്പെടുത്തിയ അപര്‍ണ എന്താടോ, ഇത് ലോ കോളേജ് അല്ലെയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാവന സ്‌റുഡിയോസിന്റെ ബാനറില്‍ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കം.  ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഒരു ക്രൈം ഡ്രാമ ആയിരിക്കുമെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നടന്‍ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരം

More
More
Web Desk 23 hours ago
Keralam

കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ തകര്‍ന്നുവീണു

More
More
Web Desk 1 day ago
Keralam

കസ്റ്റഡി മരണം: തൃപ്പൂണിത്തുറ എസ് ഐക്ക് സസ്പെന്‍ഷന്‍

More
More
Web Desk 1 day ago
Keralam

എതിര്‍ക്കേണ്ടത് ബിജെപിയെ ആണ് എന്ന ബോധ്യത്തിലാണ് രാഹുലിനെ പിന്തുണക്കുന്നത്- എം വി ഗോവിന്ദന്‍

More
More
Web Desk 1 day ago
Keralam

ഇന്നസെന്‍റിന്‍റെ നില അതീവഗുരുതരം

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ദ്ധിപ്പിക്കും- ശശി തരൂര്‍

More
More