കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കളളനാക്കുന്ന രീതിയാണ് കേരളാ പൊലീസിന്- പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടലിനിടെ ആളുമാറി വീട് ജപ്തി ചെയ്ത കേരളാ പൊലീസിനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കളളനാക്കുന്ന രീതിയാണ് സ്വത്ത് കണ്ടെത്തല്‍ നടപടികളില്‍ കേരളാ പൊലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ ജനാധിപത്യവിരുദ്ധവും നിയമവാഴ്ച്ചയോടുളള വെല്ലുവിളിയുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല എന്നാല്‍, അതിന്റെ പേരില്‍ ഏതൊരാളുടെയും മേല്‍ കുതിര കയറാമെന്ന പൊലീസ് നയം വച്ചുപൊറുപ്പിക്കാനാവില്ല'- കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കോടതി നിയമം നടപ്പിലാക്കാനാണ് ആവശ്യപ്പെട്ടത്. അല്ലാതെ നിരപരാധികളുടെ മേല്‍ അക്രമം കാണിക്കാനല്ല. പോപ്പുലര്‍ ഫ്രണ്ടും മുസ്ലീം ലീഗും ഇരുദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങളാണ്. ഈ പ്രാഥമിക വിവരം പോലുമില്ലാത്തവരാണോ കേരളാ പൊലീസിലുളളത്? പോപ്പുലര്‍ ഫ്രണ്ടുകാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്ലീം ലീഗിന്റെയും പോപ്പുലര്‍ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്കുനേരേ അക്രമം കാണിച്ച പൊലീസ് നടപടി സര്‍ക്കാരിന്റെ നയം തന്നെയാണോ എന്ന് വ്യക്തമാക്കണം. എന്തൊരു തലതിരിഞ്ഞ നയമാണിത്. പൊലീസിന്റെ അനീതിയില്‍ അധിഷ്ടിതമായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു'- കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നടന്‍ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരം

More
More
Web Desk 23 hours ago
Keralam

കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ തകര്‍ന്നുവീണു

More
More
Web Desk 1 day ago
Keralam

കസ്റ്റഡി മരണം: തൃപ്പൂണിത്തുറ എസ് ഐക്ക് സസ്പെന്‍ഷന്‍

More
More
Web Desk 1 day ago
Keralam

എതിര്‍ക്കേണ്ടത് ബിജെപിയെ ആണ് എന്ന ബോധ്യത്തിലാണ് രാഹുലിനെ പിന്തുണക്കുന്നത്- എം വി ഗോവിന്ദന്‍

More
More
Web Desk 1 day ago
Keralam

ഇന്നസെന്‍റിന്‍റെ നില അതീവഗുരുതരം

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ദ്ധിപ്പിക്കും- ശശി തരൂര്‍

More
More