ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകള്‍ അയക്കാം; പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

ഡല്‍ഹി: ജനപ്രിയ ആപ്ലിക്കേഷനായ വാട്ട്സ് അപ്പ് അടുത്തിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വാട്ട്സ് ആപ്പിലൂടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ക്വാളിറ്റി നഷ്ടമാകുന്നത് വലിയൊരു പോരായ്‌മയായി തുടക്കം മുതല്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനൊരു പരിഹാരവുമായി എത്തിരിക്കുകയാണ് മെറ്റ. വാട്ട്സ് ആപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തയനുസരിച്ച് ഇനി മുതല്‍ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകള്‍ അയക്കാന്‍ സാധിക്കും.

വാട്‌സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കറായ WaBetaInfo ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സ്ആപ്പിന്റെ അടുത്ത അപ്‌ഡേഷനില്‍ ഈ മാറ്റമുണ്ടാകും. ആപ്പില്‍ ഫോട്ടോ അയക്കുമ്പോള്‍ കാണുന്ന ഡ്രോയിംഗ് ടൂള്‍ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. ചിത്രങ്ങളുടെ യഥാര്‍ത്ഥ ഗുണനിലവാരത്തോടെ അയക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. അതേസമയം, ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്ന വാട്സ് ആപ്പിനെ യൂസേര്‍സ് ഫ്രണ്ട്ലിയാക്കാന്‍ മെറ്റ അടുത്തിടെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു.

അടുത്തിടെ വാട്സ് ആപ്പ് സ്റ്റാറ്റസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചിരിന്നു ഇനി മുതല്‍ ഉപയോക്താവിന്‍റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും അശ്ലീല വിഡിയോ, വാട്സ് ആപ്പ് പോളിസി പാലിക്കാത്ത കണ്ടന്‍റുകള്‍, മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍, രാഷ്ട്രീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള മെസ്സേജുകള്‍ തുടങ്ങിയ സന്ദേശങ്ങള്‍ സ്റ്റാറ്റസായി പോസ്റ്റ്‌ ചെയ്താല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെസ്സേജ് കണ്ടയുടനെ അപ്രത്യക്ഷമാകുന്ന തരത്തില്‍ പുതിയ അപ്ഡേഷന്‍ അടുത്തിടെ വാട്സ് ആപ്പ് ഒരുക്കിയിരുന്നു. രഹസ്യ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടും എടുക്കാനും സാധിക്കില്ല. ഫോട്ടോയും വീഡിയോയും അയക്കുമ്പോള്‍ സ്വകാര്യതക്കായി വ്യൂ ഇന്‍ വണ്‍ എന്ന ഫീച്ചര്‍ വാട്സ് ആപ്പ് ഒരുക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Technology

സാമ്പത്തിക പ്രതിസന്ധിയില്‍ സൂം; 1300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 4 days ago
Technology

മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ഫേസ്ബുക്ക് മനപൂര്‍വ്വം നശിപ്പിക്കുന്നു; ആരോപണവുമായി മുന്‍ ജീവനക്കാരന്‍

More
More
Web Desk 1 week ago
Technology

ഫിലിപ്സ് 6000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു

More
More
Web Desk 1 week ago
Technology

ഒ എല്‍ എക്സും ജീവനക്കാരെ പിരിച്ചുവിടുന്നു

More
More
Technology

ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ശമ്പളവും ബോണസും വെട്ടിക്കുറച്ച് ഗൂഗിള്‍

More
More
Web Desk 1 week ago
Technology

ചെലവ് ചുരുക്കല്‍; ഓഫീസുകള്‍ വില്‍ക്കാനൊരുങ്ങി ആമസോണ്‍

More
More