ചന്ദ്രനില്‍ രണ്ടാമത് കാലുകുത്തിയ എഡ്വിന്‍ 93-ാം വയസില്‍ വിവാഹിതനായി

വാഷിംഗ്ടണ്‍: ചന്ദ്രനില്‍ രണ്ടാമത് കാലുകുത്തിയ എഡ്വിന്‍ ബസ് ആല്‍ഡ്രിന്‍ വിവാഹിതനായി. തന്റെ 93-ാം പിറന്നാള്‍ ദിനത്തിലാണ് എഡ്വിന്‍ ആല്‍ഡ്രിന്‍ ദീര്‍ഘകാല കാമുകിയായ ഡോ. അങ്കാ ഫൗറിനെ വിവാഹം കഴിച്ചത്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. വിവാഹചിത്രങ്ങള്‍ എഡ്വില്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

'എന്റെ 93-ാം ജന്മദിനത്തില്‍ ദീര്‍ഘകാല കാമുകിയായ ഡോ. അങ്കാ ഫൗറും ഞാനും വിവാഹിതരായതായി അറിയിക്കുന്നു. ലോസ് ഏഞ്ചല്‍സില്‍ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഒളിച്ചോടുന്ന കൗമാരപ്രായത്തിലുളള കമിതാക്കളെപ്പോലെ ഞങ്ങള്‍ ആവേശത്തിലാണ്'-എന്നാണ് എഡ്വിന്‍ ആല്‍ഡ്രിന്‍ ട്വിറ്ററില്‍ കുറിച്ചത്. 

എഡ്വിനും അങ്കാ ഫൗറിനും ആശംസകളറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മണിക്കൂറുകള്‍ക്കുളളില്‍ അമ്പതിനായിരത്തിലധികം ലൈക്കാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചത്. 1969 ജൂലൈ ഇരുപതിന് അപ്പോളോ 11 ല്‍ നീല്‍ ആംസ്‌ട്രോങ്ങിനൊപ്പമാണ് എഡ്വിന്‍ ആല്‍ഡ്രില്‍ ചന്ദ്രനിലെത്തിയത്. നീല്‍ ചന്ദ്രനില്‍ കാലുകുത്തി 19 മിനിറ്റുകള്‍ക്കുശേഷമാണ് എഡ്വിന്‍ ചന്ദ്രോപരിതലത്തിലിറങ്ങിയത്. മൈക്കിള്‍ കോളിങ്ങായിരുന്നു സംഘത്തിലുണ്ടായിരുന്ന മൂന്നാമന്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More