പത്താന്‍ തിയേറ്ററിലേക്ക്; പ്രതീക്ഷയോടെ ആരാധകര്‍

കൊച്ചി: ഷാറൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍ ജനുവരി 25- ന് തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിക്കും. വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററിലെത്തുമ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രീ റിലീസ് ബുക്കിം​ഗില്‍ വന്‍ പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ് ചിത്രം ഇപ്പോള്‍. റിലീസിന് മൂന്ന് ദിവസം അവശേഷിക്കെ 2.65 ലക്ഷം ടിക്കറ്റുകളാണ് മള്‍ട്ടിപ്ലെക്സ് തിയേറ്ററില്‍ മാത്രം വിറ്റുപോയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്ന ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടാനായാല്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാനാകുമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. 

പത്താന്‍ സിനിമയുടെ ടിക്കറ്റുകള്‍ക്ക് വിലയുയരുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിവിആര്‍ സെലക്ട് സിറ്റി വാക്കില്‍ 2100 രൂപയ്ക്ക് ആണ് ടിക്കറ്റ് വില്‍ക്കുന്നത്. പിവിആർ ലോജിസ് നോയിഡൽ 10: 55നുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1090 രൂപയായി ഉയർന്നു. 2ഡി ടിക്കറ്റ് നിരക്ക് 700 രൂപയായിട്ടും ഉയർന്നിട്ടുണ്ട്. മുംബൈയിലെ പിവിആർ ഐക്കൺ, ഫീനിക്സ് പലേഡിയം, ലോവർ പരേലിൽ, രാത്രി 11 മണിക്കുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1450 രൂപയായി ഉയർന്നു. ബേ ഏരിയയിലെ മറ്റ് സ്ഥലങ്ങളിൽ ടിക്കറ്റ് നിരക്ക് 300 രൂപയിൽ തുടങ്ങി 850 രൂപ വരെ ഉയർന്നു. 2ഡി ടിക്കറ്റ് നിരക്ക് 850 രൂപ ആകുകയും ചെയ്തു. ബാംഗ്ലൂരിൽ, പത്താന്‍റെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 900 രൂപയാണ്. 2ഡി പതിപ്പുകൾക്ക് 230 മുതൽ 800 രൂപ വരെയാണ് വില. അതേസമയം, അഡ്വാന്‍സ് ബുക്കിംഗില്‍ 1.70 കോടി രൂപയുടെ റെക്കോര്‍ഡ് പത്താന്‍ സ്വന്തമാക്കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയിലെ ബെഷറം രംഗ് എന്ന ഗാനം റിലീസ് ചെയ്തതിനുപിന്നാലെ പത്താനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഈ പാട്ടിലെ ഒരു സീനില്‍ ദീപിക കാവി നിര്‍ത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് സിനിമയ്ക്കെതിരെ വിവാദമുയര്‍ന്നുവരാനുള്ള പ്രധാനകാരണം. തുടര്‍ന്ന് ദീപികയുടെയും ഷാറൂഖ് ഖാന്‍റെയും കോലം കത്തിക്കുകയും ഇരുവര്‍ക്കുമെതിരെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിവാദങ്ങളൊന്നും സിനിമയെ ബാധിച്ചില്ലെന്നാണ് ടിക്കറ്റ് വില്‍പ്പനയില്‍ നിന്നും വ്യക്തമാകുന്നത്. ഏകദേശം 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. 

സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനംചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.  2018-ൽ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖ് ഖാന്‍റെതായി ഒടുവിലിറങ്ങിയ സിനിമ.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Movies

മഹാവീര്യര്‍ ഒ ടി ടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

ബിലാല്‍ വരും; അമല്‍ നീരദുമായി ചര്‍ച്ച ഉടന്‍ - മമ്മൂട്ടി

More
More
Movies

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല, മികച്ച നടന്‍ എന്ന് അറിയപ്പെടാനാണ് താത്പര്യം - വിജയ്‌ സേതുപതി

More
More
Movies

'അപ്പന്‍റെ കൈവെട്ടിയ ചെകുത്താന്‍'; സ്ഫടികം 4 കെ ട്രെയിലര്‍

More
More
Web Desk 4 days ago
Movies

മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് സാമന്ത- നടന്‍ ദേവ് മോഹന്‍

More
More