ബിബിസി ഡോക്യുമെന്ററി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഗുജറാത്ത് കലാപത്തെയുംകുറിച്ചുളള ബിബിസിയുടെ ഡോക്യുമെന്ററി നിരോധിക്കാനുളള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രതിഷേധവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് പ്രതിഷേധിക്കാനാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം.

നാളെ രാത്രി 9 മണിക്കാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക. ഇന്നലെ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദില്‍ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഡോക്യുമെന്ററി കാണാനായി ഒത്തുകൂടിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് ട്വിറ്ററും യൂട്യൂബും ഡോക്യുമെന്ററി നീക്കംചെയ്യുമ്പോള്‍ ലഭ്യമായ ലിങ്കുകള്‍ പങ്കുവെച്ചാണ് പ്രതിപക്ഷത്തെ നേതാക്കള്‍ പ്രതിഷേധിക്കുന്നത്. മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഡോക്യുമെന്ററി നിരോധിക്കുന്നത് എന്തിനാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. 

അതേസമയം, ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം നാളെ യുകെയില്‍ സംപ്രേക്ഷണം ചെയ്യും. അധികാരം നിലനിര്‍ത്താനായി നരേന്ദ്രമോദി സ്വീകരിച്ച മുസ്ലീംവിരുദ്ധ നിലപാടുകളെക്കുറിച്ചാണ് രണ്ടാംഭാഗമെന്ന് ബിബിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 23 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 23 hours ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 23 hours ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 1 day ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More