ട്രോളുകള്‍ മാനസികമായി തളര്‍ത്തുന്നു; ഇത് അവസാനിപ്പിക്കണം - രശ്മിക മന്ദാന

മുംബൈ: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ട്രോളുകള്‍ തന്നെ മാനസികമായി ബാധിക്കാറുണ്ടെന്ന് നടി രശ്മിക മന്ദാന. താന്‍ എന്തു ചെയ്താലും കുറ്റമാണ്. എല്ലാവരോടും സംസാരിച്ചാല്‍ അതിനെതിരെ കളിയാക്കലുകള്‍ ഉയര്‍ന്നുവരും. ആരോടും മിണ്ടാതെയിരുന്നാല്‍ അഹങ്കാരിയെന്ന്  വിളിക്കും. അതുകൊണ്ട് തന്നെ ചില സമയങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് മനസിലാകുന്നില്ല. അഭിനയം നിര്‍ത്തിയാലോ എന്നുവരെ പലപ്പോഴും ചിന്തിക്കാറുണ്ടെന്നും രശ്മിക ഒരു അഭിമുഖത്തിടെ പറഞ്ഞു.

താന്‍ ജീവിതത്തില്‍ ചെയ്യുന്ന എന്തിനെയും വിമര്‍ശിക്കുന്നതിനോട് യോജിക്കുന്നില്ല. ശരിയായ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചാല്‍ അത് ഉള്‍ക്കൊള്ളാന്‍ താന്‍ തയ്യാറാണ്. അതല്ലാതെ പൊതു ഇടങ്ങളിൽ അധിക്ഷേപിക്കരുത്. അത്തരക്കാർ ഉപയോ​ഗിക്കുന്ന വാക്കുകൾ മാനസികമായി  വളരെയധികം ബാധിക്കുന്നുവെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു. നടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ രശ്മികയ്ക്ക് പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കുമെതിരെ ശ്മിക മന്ദാന നേരത്തെയും രംഗത്തെത്തിയിരുന്നു. താന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെടുന്നത് ഹൃദയം തകര്‍ക്കുന്നുവെന്നും പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുളള വാര്‍ത്തകളും ട്രോളുകളും തന്റെ ബന്ധങ്ങള്‍ തകരാന്‍പോലും കാരണമാകുന്നുവെന്നും രശ്മിക പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. 

'കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഒരു കാര്യം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അതിനെ അഭിസംബോധന ചെയ്യാന്‍ സമയമായി എന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ ഞാന്‍ എനിക്കുവേണ്ടിയാണ് സംസാരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പേ ഇത് ചെയ്യേണ്ടിയിരുന്നു. എന്റെ കരിയര്‍ ആരംഭിച്ചതുമുതല്‍ ഒരുപാട് ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകേണ്ടിവന്നിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന ഒരാളല്ല ഞാനെന്ന് എനിക്കറിയാം. എല്ലാവരും എന്നെ സ്‌നേഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ചെയ്യുന്ന ജോലിയില്‍നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. എനിക്കും നിങ്ങള്‍ക്കും അഭിമാനമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ പറയാത്ത കാര്യങ്ങളുടെമേല്‍ പരിഹസിക്കപ്പെടുന്നത് എന്റെ ഹൃദയം തകര്‍ക്കുന്നു'- എന്നാണ് രശ്മിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More