ഭാരത് ജോഡോ യാത്ര വിജയിച്ചു, മാധ്യമങ്ങള്‍ അത് കാണുന്നില്ല എന്നേയുളളു- രാഹുല്‍ ഗാന്ധി

ജമ്മു: ഭാരത് ജോഡോ യാത്ര വിജയിച്ചെന്ന് രാഹുല്‍ ഗാന്ധി. പദയാത്ര രാജ്യത്ത് മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും അത് മാധ്യമങ്ങള്‍ കാണുന്നില്ല എന്നേയുളളു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. 'ഭാരത് ജോഡോ യാത്ര രാജ്യത്ത് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഒരു നേതാവിന്റ അഭിപ്രായവും യാത്ര വിജയിച്ചുവെന്ന വസ്തുത ഇല്ലാതാക്കില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് വിദ്വേഷമുണ്ടെന്ന് പറയുന്നവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയാണ് എന്ന രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശത്തിനും രാഹുല്‍ മറുപടി നല്‍കി. ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കാനായി ആരംഭിച്ച യാത്ര എങ്ങനെയാണ് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാവുന്നത് എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. 'ഭാരത് ജോഡോ യാത്ര എങ്ങനെയാണ് രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. രാജ്‌നാഥ് സിംഗിന്റെ പാര്‍ട്ടി രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വെറുപ്പും വിദ്വേഷവും അക്രമവും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ട്. വിദേശത്തെ പത്രങ്ങളെടുത്ത് നോക്കിയാല്‍ ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്നാണ് അവര്‍ ചോദിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങളാണ് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ഭഗവത് ഗീതയോ ഉപനിഷത്തുകളോ എടുത്തുനോക്കിയാല്‍ സത്യത്തെ ഒരിക്കലും മറച്ചുവയ്ക്കാനാവില്ലെന്ന് അതില്‍ എഴുതിയിരിക്കുന്നത് നിങ്ങള്‍ക്ക് കാണാനാവും. നിങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താം, മാധ്യമങ്ങളെ അടിച്ചമര്‍ത്താം, അവയെ വിലയ്ക്കുവാങ്ങാം, സിബി ഐയെയും ഇഡിയെയും ഉപയോഗിക്കാം. എന്നാല്‍ എപ്പോഴും സത്യം പ്രകാശിക്കും. അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും. നിരോധനവും അടിച്ചമര്‍ത്തലും ജനങ്ങളെ ഭയപ്പെടുത്തലുമൊന്നും സത്യത്തെ ഇല്ലാതാക്കില്ല. അത് പുറത്തുവരിക തന്നെ ചെയ്യും'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More