ജീവനക്കാരെ വെട്ടിക്കുറച്ചപ്പോള്‍ നിരവധി പ്രശ്നങ്ങള്‍ ഒഴിവായി -സുന്ദര്‍ പിച്ചൈ

വാഷിംഗ്‌ടണ്‍: ജീവനക്കാരെ വെട്ടിക്കുറച്ചപ്പോള്‍ നിരവധി പ്രശ്നങ്ങള്‍ ഒഴിവായിയെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ. കമ്പനിയുടെ വളര്‍ച്ച സുതാര്യമാക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിളില്‍ ജോലി ചെയ്യുന്ന 6 ശതമാനം ആളുകളെയാണ് പിരിച്ചുവിട്ടത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഇനിയും കാലതാമസം വരരുതെന്നും മികച്ച തീരുമാനങ്ങളിലൂടെ മാത്രമേ കമ്പനിയ്ക്ക് ഉയര്‍ന്നുവരാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി സാമ്പത്തികമായി മുന്നേറുന്നതിനിടയിലാണ് ഗൂഗിള്‍ 12,000 പേരെ പിരിച്ചുവിട്ടത്. ഇതിനെതിരെ വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. 

'ഗൂഗിള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ വളരെ കഠിനമായ തീരുമാനങ്ങള്‍ എടുക്കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതമായിരിക്കുകയാണ്. ഗൂഗിളില്‍ ജോലി ചെയ്യുന്ന ഏകദേശം 12,000 പേരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നു. യുഎസിലെ ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട ഇമെയിൽ അയച്ചിട്ടുണ്ട്. വളരെയധികം കഴിവുള്ള ജീവനക്കാരെയാണ് കമ്പനിക്ക് നഷ്ടമാകുന്നത്. അതില്‍ തനിക്ക് വ്യക്തിപരമായി വിഷമമുണ്ട്. ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് അറിയാം. എങ്കിലും ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതമായിരിക്കുക'യാണെന്നാണ് ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ സുന്ദര്‍ പിച്ചൈ പറഞ്ഞത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജോലി നഷ്ടമായ ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ സാലറി നല്‍കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. 6 മാസത്തെ ആരോഗ്യ സംരക്ഷണവും, ജോലി പ്ലെയ്‌സ്‌മെന്റ് സേവനങ്ങളും, ഇമിഗ്രേഷൻ പിന്തുണയും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. 

Contact the author

International Desk

Recent Posts

Web Desk 16 hours ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More
International

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം; ബില്ല് പാസാക്കി ഉഗാണ്ട

More
More
International 2 days ago
International

ഖത്തറില്‍ ആള്‍താമസമുള്ള കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

More
More
International

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിത പോപ്‌ ഗായിക സലീന ഗോമസ്

More
More
International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More
International

വീണ്ടും നിയമം തെറ്റിച്ച് ഋഷി സുനക്; വളര്‍ത്ത് നായയുമായി പാര്‍ക്കില്‍

More
More