കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം കണക്കാക്കിയാല്‍ കേരളത്തിലുണ്ടായ മുഴുവന്‍ ഹര്‍ത്താലിന്റെയും നഷ്ടം ഈടാക്കുകയാണെന്ന് തോന്നിപ്പോകും- സത്താര്‍ പന്തല്ലൂര്‍

മലപ്പുറം: പി എഫ് ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്റെ മറവില്‍ അനീതി നടപ്പാക്കരുതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താല്‍ പന്തല്ലൂര്‍. മിന്നല്‍ ഹര്‍ത്താല്‍ മൂലം 5.2 കോടി നഷ്ടമാണ് ഉണ്ടായത് എന്നാണ് കണക്കെന്നും ഇപ്പോള്‍ കണ്ടുകെട്ടപ്പെട്ട സ്വത്തുക്കളുടെ ന്യായവില കണക്കുകൂട്ടിയാല്‍ തന്നെ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലുണ്ടായ മുഴുവന്‍ ഹര്‍ത്താലിന്റെയും നഷ്ടം ഇവരുടെ അടുത്തുനിന്നും ഈടാക്കുകയാണെന്ന് തോന്നിപ്പോകുമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. 

'കുറ്റവാളികളാണെങ്കിലും അവര്‍ക്കും നീതി ലഭ്യമാക്കണം. ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 236 സ്വത്തുക്കള്‍ കണ്ടുകെട്ടി എന്നാണ്. 5.20 കോടി നഷ്ടമാണ് മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായതെന്നാണ് കണക്ക്. കണ്ടുകെട്ടപ്പെട്ട സ്വത്തുക്കളുടെ ന്യായവില കണക്കുകൂട്ടിയാല്‍ തന്നെ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലുണ്ടായ മുഴുവന്‍ ഹര്‍ത്താലിന്റെയും നഷ്ടം ഇവരുടെ അടുത്തുനിന്നും ഈടാക്കുകയാണെന്ന് തോന്നിപ്പോകും. സ്വത്ത് കണ്ടുകെട്ടുന്നതില്‍ അനീതി നടപ്പാക്കരുത്'- സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി എഫ് ഐക്കാരില്‍നിന്ന് പിടിച്ചെടുക്കേണ്ട സ്വത്ത് പിടിച്ചെടുക്കണമെന്നതില്‍ തര്‍ക്കമില്ല. അതുപോലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ ഹര്‍ത്താല്‍ നടത്താറുണ്ട്, സമരം നടത്താറുണ്ട്. പൊതുമുതല്‍ നശിപ്പിക്കാറുണ്ട്. അവരില്‍നിന്നും സ്വത്ത് പിടിച്ചെടുക്കണം. പക്ഷെ അതിന്റെ പേരില്‍ അനീതിയുണ്ടാവരുത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ സ്വത്ത് കണ്ടുകെട്ടുക, ഹര്‍ത്താലിന് ആറുമാസം മുന്‍പ് മരണപ്പെട്ട ആളുകളുടെ സ്വത്ത് കണ്ടുകെട്ടുക തുടങ്ങിയ പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. അത്തരം വീഴ്ച്ചകള്‍ പരിശോധിക്കണം.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നടന്‍ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരം

More
More
Web Desk 23 hours ago
Keralam

കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ തകര്‍ന്നുവീണു

More
More
Web Desk 1 day ago
Keralam

കസ്റ്റഡി മരണം: തൃപ്പൂണിത്തുറ എസ് ഐക്ക് സസ്പെന്‍ഷന്‍

More
More
Web Desk 1 day ago
Keralam

എതിര്‍ക്കേണ്ടത് ബിജെപിയെ ആണ് എന്ന ബോധ്യത്തിലാണ് രാഹുലിനെ പിന്തുണക്കുന്നത്- എം വി ഗോവിന്ദന്‍

More
More
Web Desk 1 day ago
Keralam

ഇന്നസെന്‍റിന്‍റെ നില അതീവഗുരുതരം

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ദ്ധിപ്പിക്കും- ശശി തരൂര്‍

More
More