സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 42,000 കടന്നു

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. സ്വർണവില ഇന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5270 രൂപയും പവന് 280 രൂപയും വർദ്ധിച്ചു. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനുമുമ്പ് 42,000 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തിയത്. പിന്നീട് വിപണിയില്‍ സ്വര്‍ണവിലയില്‍ ഘട്ടം ഘട്ടമായി ഇടിവുണ്ടായി. 2021 മാര്‍ച്ചില്‍ സ്വര്‍ണ വില 32,880 രൂപയിലെത്തുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ആഗോള സാമ്പത്തികമാന്ദ്യവും  പണപ്പെരുപ്പം ഉയർന്ന നിലവാരത്തില്‍ തുടരുന്നതുമാണ് സ്വര്‍ണവില കൂടാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതും സ്വര്‍ണവില ഉയരുന്നതിന്‍റെ പ്രധാനകാരണമാണ്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ  വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞു.  ഒരു ഗ്രാം വെള്ളിയുടെ  വിപണി വില 74  രൂപയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Business

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 400 രൂപ കൂടി

More
More
National Desk 9 months ago
Business

വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

More
More
Web Desk 10 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 10 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 11 months ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More
Web Desk 11 months ago
Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 640 രൂപ കൂടി

More
More