'അല്‍പ്പം മഴയും വെയിലും കൊളളാത്തതിന്റെ സൂക്കേടാണ് '; അനില്‍ ആന്റണിയെ പുറത്താക്കണമെന്ന് റിജില്‍ മാക്കുറ്റി

തിരുവനന്തപുരം: ബിബിസിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മൂക്കാതെ പഴുക്കുന്ന നേതാക്കന്മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ലെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. പാര്‍ട്ടിയില്‍ വരുമ്പോള്‍ തന്നെ ഇവര്‍ക്കൊക്കെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ഇവനൊക്കെ തയാറാകുന്നതെന്നും അനില്‍ ആന്റണിയെ പാര്‍ട്ടി പുറത്താക്കണമെന്നും റിജില്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അനില്‍ ആന്റണിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞിട്ടുവേണം അഭിപ്രായം പറയാന്‍. പാര്‍ട്ടി അനില്‍ ആന്റണിയെ പുറത്താക്കണം. പാര്‍ട്ടിയില്‍ വരുമ്പോള്‍തന്നെ ഇവര്‍ക്കൊക്കെ കൊടുക്കുന്ന പ്രിവിലേജ്  ആണ് പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ഇവനൊക്കെ തയാറാവുന്നത്. അല്‍പ്പം വെയിലും മഴയുമൊക്കെ കൊളളാത്തതിന്റെ സുക്കേടാണ്. അതാണ് ഇവനൊക്കെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്'- റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനില്‍ ആന്റണിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിനുളളില്‍ എതിര്‍പ്പ് ശക്തമാണ്. അനിലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. അനില്‍ ആന്റണി കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ ഭാഗമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഡിജിറ്റല്‍ സെല്ലിന്റെ പുനസംഘടന നടക്കുകയാണെന്നും ഏതെങ്കിലും വ്യക്തി നടത്തുന്ന പ്രസ്താവനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. 

അതേസമയം, താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അനില്‍ ആന്റണി പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിന്മേലുളള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നുതന്നെ കരുതുന്നു. മുന്‍വിധിയുടെ ചരിത്രമുളള ചാനലാണ് ബിബിസി. യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതില്‍ തെറ്റില്ല. അത് നിരോധിക്കേണ്ട കാര്യവുമില്ല'-എന്നാണ് അനില്‍ ആന്റണി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 21 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 23 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More