ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കിയ അഞ്ചാം ദിനം തന്നെ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണം - എം വി ഗോവിന്ദന്‍

ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കിയ അഞ്ചാം ദിനം തന്നെ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന തെറ്റായ നയങ്ങള്‍ക്കെതിരായി ദ്വീപ്‌ നിവാസികള്‍ പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്‌.  ഉപതെരഞ്ഞെടുപ്പ്‌ നടത്താന്‍ 6 മാസം ഉണ്ടെന്നിരിക്കെ ധൃതിപിടിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌ അസാധാരണമായ സംഭവമാണ്‌ - എം വി ഗോവിന്ദന്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കിയ അഞ്ചാം ദിനം തന്നെ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമാണ്. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന തെറ്റായ നയങ്ങള്‍ക്കെതിരായി ദ്വീപ്‌ നിവാസികള്‍ പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്‌. 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായ സംഭവങ്ങളുടെ പേരിലാണ്‌ തടവ്‌ ശിക്ഷ വിധിച്ചത്‌. ഉപതെരഞ്ഞെടുപ്പ്‌ നടത്താന്‍ 6 മാസം ഉണ്ടെന്നിരിക്കെ ധൃതിപിടിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌ അസാധാരണമായ സംഭവമാണ്‌. ജലന്ധര്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ ഒഴിവുണ്ടായിരുന്നിട്ടും അവിടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാതെയാണ്‌ ഈ അസാധാരണ നടപടി ഉണ്ടായത്‌. എന്‍സിപി എംപിയായ പി പി മുഹമ്മദ്‌ ഫൈസല്‍, മേല്‍ കോടതിയില്‍ നല്‍കിയ അപ്പീലിന്മേല്‍ വിധി പറയാനുള്ള അവസരം പോലും നല്‍കാതെയെടുത്ത ഈ നടപടി അങ്ങേയറ്റം ദുരൂഹമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2009-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ  ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസല്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് സാലിഹ്. അന്ന് ഗുരുതരമായി പരിക്കേറ്റ സാലിഹിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 23 ദിവസം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്ത് വര്‍ഷത്തെ തടവ്‌ ശിക്ഷയാണ് മുഹമ്മദ് ഫൈസലിന് കോടതി വിധിച്ചിരിക്കുന്നത്.

അതേസമയം, തനിക്കെതിരെ ഉളളത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഉണ്ടായ കേസാണ് എന്നാണ് മുഹമ്മദ് ഫൈസലിന്റെ വാദം. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹം ശിക്ഷ അനുഭവിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

ജനങ്ങളോടുളള കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്നയാളാണ് മുഖ്യമന്ത്രി- ഷാഫി പറമ്പില്‍

More
More
Web Desk 5 hours ago
Keralam

പഞ്ഞി മിഠായിയില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍; സംസ്ഥാനത്ത് വ്യാപക പരിശോധന

More
More
Web Desk 7 hours ago
Keralam

സംയുക്ത എന്ന് വിളിച്ചാല്‍ മതി; മേനോന്‍ ഒഴിവാക്കി നടി

More
More
Web Desk 7 hours ago
Keralam

പ്രതിപക്ഷ പ്രതിഷേധം; നിയമസഭ പിരിഞ്ഞു

More
More
Web Desk 8 hours ago
Keralam

ചിന്ത ജെറോം കുടുംബ സുഹൃത്ത്; അനാവശ്യ ആരോപണങ്ങള്‍ ഒഴിവാക്കണം - റിസോര്‍ട്ട് ഉടമ

More
More
Web Desk 8 hours ago
Keralam

അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു-'കൗ ഹഗ് ഡേ'യെക്കുറിച്ച് അരുണ്‍ കുമാര്‍

More
More