എം ശിവശങ്കര്‍ ഐഎഎസ് വിരമിക്കുന്നു

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം ശിവശങ്കര്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ ഈ മാസം 31-നാണ് വിരമിക്കുക. സര്‍വ്വീസില്‍നിന്ന് സ്വയം വിരമിക്കാന്‍ ശിവശങ്കര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതിയില്‍ കേസുളളതിനാല്‍ അനുമതി ലഭിച്ചില്ല. റിസര്‍വ്വ് ബാങ്കിലെ ജോലിയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഡെപ്യൂട്ടി കളക്ടറായി സംസ്ഥാന സര്‍വ്വീസില്‍ പ്രവേശിച്ച ശിവശങ്കറിന് 2005-ലാണ് ഐഎഎസ് ലഭിച്ചത്. 2016-ല്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലെത്തി. 2019-ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി.

അതിനിടെയാണ് സ്പ്രിങ്ക്‌ളര്‍ കരാര്‍ വിവാദവും ലൈഫ് മിഷന്‍ ക്രമക്കേടും, സ്വര്‍ണ്ണക്കടത്തുകേസും ശിവശങ്കറിന് തിരിച്ചടിയായത്. സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ശിവശങ്കറിനെ തളളിപ്പറഞ്ഞില്ല. എന്നാല്‍ സ്വര്‍ണ്ണക്കടത്തു സംഘത്തെ കളളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ 2020 ഒക്ടോബറില്‍ ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആദ്യം പിന്തുണച്ചും ന്യായീകരിച്ചും മുന്നോട്ടുപോയ മുഖ്യമന്ത്രി, സ്വപ്‌നാ സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുളള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശിവശങ്കറിനെ കൈവിട്ടു. ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കി. തുടര്‍ന്ന്  ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020-ല്‍ സസ്‌പെന്‍ഷനിലായ ശിവശങ്കര്‍ ഒന്നര വര്‍ഷത്തിനുശേഷമാണ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്. തന്റെ ജയില്‍ ജീവിതം പശ്ചാത്തലമാക്കി അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ പുസ്തകവുമെഴുതി. സ്വപ്‌നാ സുരേഷിനെ അറിയാമെന്നും സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നുമാണ് പുസ്തകത്തില്‍ അദ്ദേഹം പറഞ്ഞത്. സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും പ്രധാന പദവികളൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. കായിക- യുവജനകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് വിരമിക്കുന്നത്. ശിവശങ്കര്‍ വിരമിക്കുന്നതോടെ പ്രണബ് ജ്യോതിനാഥ് ചുമതലയേല്‍ക്കും.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More