അര്‍ജന്‍റീന ഗോള്‍കീപ്പര്‍ അഗസ്റ്റിന്‍ റോസി അല്‍നസറില്‍

ഡല്‍ഹി: അര്‍ജന്‍റീന ഗോള്‍കീപ്പര്‍ അഗസ്റ്റിന്‍ റോസി സൗദി ക്ലബായ അല്‍നസറില്‍ ചേര്‍ന്നു. ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അഗസ്റ്റിന്‍ റോസിയും സൌദി ക്ലബില്‍ എത്തിയത്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ താരം ക്ലബുമായി ഒപ്പുവെച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. അര്‍ജന്റീനയുടെ പ്രധാന ഗോള്‍കീപ്പര്‍മാരിലെ എമിലിയാനോ മാര്ട്ടിനെസിന് ഉള്‍പ്പെടുന്ന ഗോൾ കീപ്പർ പട്ടികയിലെ പ്രമുഖനാണ് അഗസ്റ്റിന്‍ റോസി.

ക്രോയേഷ്യന്‍ താരവും റയല്‍മാഡ്രിഡിലെ മുന്‍ നിരക്കാരനുമായ ലൂക്കാ മോഡ്രിച്ചുമായും അല്‍ നസര്‍ ചര്‍ച്ച നടത്തിയെന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തോട്  പ്രതികരിക്കാന്‍ ലൂക്കാ മോഡ്രിച്ച് ഇതുവരെ തയ്യാറായിട്ടില്ല. ഈ വര്‍ഷം ജൂണ്‍ 30-നാണ്  റയല്‍മാഡ്രിഡുമായുള്ള ലൂക്കാ മോഡ്രിച്ചിന്‍റെ കരാര്‍ അവസാനിക്കുക. 

മെസ്സിയെ അല്‍നസറിലേക്ക് കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അല്‍ നസര്‍ നിഷേധിച്ചു. മെസ്സിയെ തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഇതുവരെ അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഭാവിയില്‍ മെസ്സി അല്‍ നസറിനൊപ്പം ചേരണമെന്നാണ് തങ്ങളും ആഗ്രഹിക്കുന്നതെന്നും ക്ലബിന്‍റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, 2023 ജൂണിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാർ അവസാനിക്കുന്ന മെസ്സി ക്ലബിൽ തുടർന്നേക്കില്ലെന്നാണ് റിപ്പോർട്ട്. 

Contact the author

Sports Desk

Recent Posts

Sports Desk 2 days ago
Football

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ അംബാസിഡറായി സഞ്ജു സാംസണ്‍

More
More
Sports Desk 4 days ago
Football

എംബാപ്പെയുമായി അടുത്ത സൗഹൃദം - മെസി

More
More
Sports Desk 5 days ago
Football

മാര്‍ട്ടിനസിന്‍റെ ആ സേവ് മരണം വരെ മറക്കില്ല - കോലോ മുവാനി

More
More
Sports Desk 6 days ago
Football

സ്വപ്നം കണ്ടതെല്ലാം നേടി; ഇനി ഒന്നും അവശേഷിക്കുന്നില്ല - മെസ്സി

More
More
Sports Desk 1 week ago
Football

അര്‍ജന്റീന അണ്ടര്‍ 20 ടീമിന്‍റെ മോശം പ്രകടനം; പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് മഷറാനോ

More
More
Sports Desk 1 week ago
Football

റഫറിയെ ഇടിച്ചിട്ടു; ഫ്രഞ്ച് ഫുട്ബോളര്‍ക്ക് 30 വര്‍ഷം വിലക്ക്

More
More