നടന്‍ സിബി തോമസിന് ഡി വൈ എസ് പിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: സിനിമ നടനും പൊലീസ് ഉദ്യോഗസ്ഥനുമായി സിബി തോമസിന് ഡി വൈ എസ് പിയായി സ്ഥാനക്കയറ്റം. വയനാട് വിജിലന്‍സ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയായാണ് നിയമനം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടറാണ്. ഔദ്യോഗിക ജീവിതത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള സിബി തോമസ്‌ 2015 -ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ കരസ്ഥമാക്കിയിരുന്നു. 2014, 2019,2022 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഓണറും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയിലൂടെയാണ് സിബി തോമസ്‌ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ സിബി തോമസ്‌ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് ഇദ്ദേഹമാണ്. സൂര്യ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജയ് ഭീം സിനിമയിലും സിബി അഭിനയിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ജനങ്ങളോടുളള കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്നയാളാണ് മുഖ്യമന്ത്രി- ഷാഫി പറമ്പില്‍

More
More
Web Desk 6 hours ago
Keralam

പഞ്ഞി മിഠായിയില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍; സംസ്ഥാനത്ത് വ്യാപക പരിശോധന

More
More
Web Desk 7 hours ago
Keralam

സംയുക്ത എന്ന് വിളിച്ചാല്‍ മതി; മേനോന്‍ ഒഴിവാക്കി നടി

More
More
Web Desk 8 hours ago
Keralam

പ്രതിപക്ഷ പ്രതിഷേധം; നിയമസഭ പിരിഞ്ഞു

More
More
Web Desk 8 hours ago
Keralam

ചിന്ത ജെറോം കുടുംബ സുഹൃത്ത്; അനാവശ്യ ആരോപണങ്ങള്‍ ഒഴിവാക്കണം - റിസോര്‍ട്ട് ഉടമ

More
More
Web Desk 8 hours ago
Keralam

അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു-'കൗ ഹഗ് ഡേ'യെക്കുറിച്ച് അരുണ്‍ കുമാര്‍

More
More