ജമ്മു: മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റമ്പാന്, ബനിഹാള്‍ മേഖലകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിലാണ് യാത്ര റദ്ദാക്കിയത്. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ജനുവരി 27-ന് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'റമ്പാലിലെയും ബനിഹാളിലെയും മോശം കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം ഭാരത് ജോഡോ യാത്രയുടെ ഉച്ച കഴിഞ്ഞുളള പര്യടനം റദ്ദാക്കി. നാളെ വിശ്രമ ദിവസമാണ്. ജനുവരി 21-ന് രാവിലെ 8 മണിക്ക് യാത്ര പുനരാരംഭിക്കും'- ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര ജനുവരി മുപ്പതിന് ശ്രീനഗറിലാണ് സമാപിക്കുക.
കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്ര വിജയമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പദയാത്ര രാജ്യത്ത് മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും അത് മാധ്യമങ്ങള്‍ കാണുന്നില്ല എന്നേയുളളു എന്നും അദ്ദേഹം പറഞ്ഞു.