മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ജയില്‍മോചിതനായി

കണ്ണൂര്‍: വധശ്രമക്കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന  മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ജയില്‍മോചിതനായി. ഫൈസല്‍ കുറ്റക്കാരനെന്ന വിചാരണാക്കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചതിനുപിന്നാലെ ഇന്നലെ രാത്രി എട്ടരയോടെയാണ് മുഹമ്മദ് ഫൈസല്‍ ജയില്‍മോചിതനായത്. ഹൈക്കോടതിയില്‍ വിശ്വാസമുണ്ടായിരുന്നെന്നും തന്റെ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ജയില്‍മോചിതനായതിനു ശേഷം മുഹമ്മദ് ഫൈസല്‍ പ്രതികരിച്ചു. 

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യകത എന്താണെന്നും ആര്‍ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ധൃതിയെന്നും മുഹമ്മദ് ഫൈസല്‍ ചോദിച്ചു. 'തെരഞ്ഞെടുപ്പ് പെട്ടെന്ന് പ്രഖ്യാപിച്ചതിനുപിന്നില്‍ ആരുടെയോ താല്‍പ്പര്യമുണ്ടെന്ന് കരുതുന്നു. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് എനിക്കുപകരം ഒരാളെ അവിടെ സ്ഥാപിക്കണമെന്ന ധൃതി വരുന്നത്'- മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2009-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലിന് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചത്. 2009-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് സാലിഹ്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More