സ്പ്രിങ്ക്ളര്‍ അന്വേഷണം: ബിജെപി ഭിന്നത മറനീക്കി പുറത്ത്

തിരുവനന്തപുരം: വിവാദമായ സ്പ്രിങ്ക്ളര്‍ ഇടപാട് സംബന്ധിച്ച് ബിജെപിയില്‍ ഭിന്നത രൂക്ഷമായി. വിഷയം വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന നേതാവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. ടി. രമേശ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്.

''അന്തര്‍ദ്ദേശീയ തലത്തിലുള്ള ഇടപാടുകളിലെ കള്ളക്കളികള്‍ അന്വേഷിക്കാന്‍  സിബിഐക്കും എന്‍ഐഎക്കും മാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയന്‍ നടത്തിയ അമേരിക്കന്‍ യാത്ര കേരളത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്''- എം. ടി. രമേശ് തന്‍റെ ഫേസ് ബുക്ക്‌ വിമര്‍ശനത്തിലൂടെ ആരോപിക്കുന്നു.

എം. ടി. രമേശിന്‍റെ ഫേസ് ബുക്ക്‌ വിമര്‍ശനത്തിന് മാധ്യമങ്ങളിലൂടെ മറുപടി പറഞ്ഞുകൊണ്ട് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. രമേശ്‌ ചെന്നിത്തല പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രാഥമിക ഘട്ടത്തില്‍ ഇത്തരമൊരു നീക്കം നടത്തുന്നത് ഗുണം ചെയ്യില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഒരേ വിഷയത്തില്‍  വ്യത്യസ്ത അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നതിലൂടെ ബിജെപിക്കകത്തെ പോര് മറനീക്കി പുരത്തുവന്നിരിക്കുകയാണ്. കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്‍റ് ആയതുമുതല്‍ തുടങ്ങിയ മുറുമുറുപ്പ് പ്രത്യക്ഷമായ അഭിപ്രായ ഭിന്നതയായി രൂപം പ്രാപിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലന്‍സില്‍ വിശ്വാസമര്‍പ്പിച്ച് അന്വേഷണം ആവശ്യപ്പെട്ട നടപടിയും കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയ പ്രസ്താവനയും മുഖ്യമന്ത്രി പിണറായി വിജയനോട്  കെ.സുരേന്ദ്രന്‍ പുലര്‍ത്തുന്ന മൃദു സമീപനത്തിന്റെ തെളിവായാണ് സുരേന്ദ്രന്‍ വിരുദ്ധപക്ഷം വിലയിരുത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More