'തങ്കം' മികച്ച സിനിമ; പ്രകടനം അതിമനോഹരമെന്ന് പ്രേക്ഷകര്‍

കൊച്ചി: ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'തങ്കം' സിനിമയ്ക്ക് മികച്ച പ്രതികരണം. സിനിമ ഇന്നാണ് തിയേറ്ററിലെത്തിയത്. ഗംഭീര പ്രകടനമാണ് ഓരോ അഭിനേതാക്കളും കാഴ്ച്ചവെച്ചിരിക്കുന്നതെന്നും സിനിമ എന്ന് തോന്നാത്ത വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിനിമ ക്രൈം ഡ്രാമ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സ്വർണ്ണ ഏജന്‍റുമാരായ രണ്ടുപേരുടെ പലവഴി സഞ്ചാരങ്ങളും പോലീസ് കേസുമൊക്കെയാണ് കഥയുടെ ഇതിവൃത്തം.

ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്തത്. ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ വ്യത്യസ്തമായ റോളിലാണ് സിനിമയിലുള്ളത്. ആദ്യമായാണ് ഇരുവരും ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ സിനിമയുടെ ഭാഗമാകുന്നതെന്നതും പ്രത്യേകതയാണ്. ഏറെ ശക്തമായ ഒരു വേഷത്തിൽ അപര്‍ണ ബാലമുരളിയും സിനിമയിലുണ്ട്. ഭാവന സ്റ്റുഡിയോസാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി പോലീസ് ഓഫീസറുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നു. കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, ഇന്ദിര പ്രസാദ് തുടങ്ങിയവരാണ് തങ്കത്തിലുള്ള മറ്റ് പ്രധാന താരങ്ങൾ.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More