കോവിഡ് പാക്കേജിലൂടെ രാജ്യങ്ങള്‍ പണം ധൂര്‍ത്തടിച്ചു; ഇന്ത്യതന്നെ മാതൃക - പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

ഡല്‍ഹി: കൊട്ടിഘോഷിച്ചു നടത്തിയ കോവിഡ് പാക്കേജിലൂടെ മറ്റു രാജ്യങ്ങള്‍ പണം പാഴ്ചെലവിലൂടെ ധൂര്‍ത്തടിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെരീതിയാണ് ശരിയെന്നു തെളിയുമെന്നും സന്യാല്‍ കൂട്ടിച്ചേര്‍ത്തു. മറ്റുരാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ പാക്കേജ് പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നാല്‍ ഇന്ത്യയാകട്ടെ നേരിട്ട്  ലോക്ക് ഡൌണിലേക്ക് കടക്കുകയാണ് ചെയ്തത്. ഇതാണ് ശരിയായ തീരുമാനമെന്നും സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞു.

അതേസമയം ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഞ്ജീവ് സന്യാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിനായുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ രണ്ടാംഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കുന്ന മെയ്‌ 3 - നു തന്നെ ആരംഭിക്കുമെന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു. പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനപ്പെട്ട ഉദ്പാദന മേഖലകളുടെ ലോക്ക് ഡൌണ്‍ വിലക്കില്‍ അയവു വരുത്തും. ഇതിനായുള്ള അന്തിമ പ്രഖ്യാപനം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉടന്‍ ഉണ്ടാകുമെന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More