പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ഡിഎംകെ മന്ത്രി; സംഭവം ഉദയനിധി സ്റ്റാലിന് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ

സേലം: ഉദയനിധി സ്റ്റാലിന് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകന്റെ തലയ്ക്ക് അടിച്ച് ഡിഎംകെ മന്ത്രി. മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍- ജലവിഭവ വകുപ്പ് മന്ത്രി കെ എന്‍ നെഹ്‌റുവാണ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്. അടുത്തിടെ മന്ത്രിയായി ചുമതലയേറ്റ ഉദയനിധി സ്റ്റാലിന് സ്വീകരണം നല്‍കുന്ന പരിപാടിക്കിടെയായിരുന്നു സംഭവം.

ഉദയനിധിയെ സ്വീകരിക്കാനായി പ്രവര്‍ത്തകര്‍ വരിയായി അദ്ദേഹത്തിനടുത്തേക്ക് വരികയായിരുന്നു. അതിനിടെ പ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിച്ചു. ഇതുകണ്ട മന്ത്രി പ്രവര്‍ത്തകന്റെ കൈ പിടിച്ച് മാറ്റുകയും തലയ്ക്ക് പിന്നില്‍ അടിക്കുകയുമായിരുന്നു. 

ഇതാദ്യമായല്ല കെ എന്‍ നെഹ്‌റു പ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നത്. ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണിത്. അടുത്തിടെ ട്രിച്ചി കോര്‍പ്പറേഷനില്‍ ഒരു ഓവര്‍ഹെഡ് ടാങ്ക് ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഡിഎംകെ കൗണ്‍സിലറെയും മര്‍ദ്ദിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

കഴിഞ്ഞ ദിവസം തമിഴ്‌നാട് ക്ഷീര വികസന മന്ത്രി എസ് കെ നാസര്‍ കസേര കൊണ്ടുവരാന്‍ വൈകിയതിന് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതും വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് ഡിഎംകെ നേതാക്കള്‍ മോശമായി പെരുമാറുന്നതിനെതിരെ വിമര്‍ശനം ശക്തമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 9 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 10 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 11 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More