സഞ്ജു തിരിച്ചെത്തുന്നു; പരിശീലനം തുടങ്ങി

കൊച്ചി: ശ്രീലങ്കക്കെതിരായ ടി 20 മത്സരത്തില്‍ പരിക്കേറ്റ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു. മത്സരത്തിനിടയില്‍ കാല്‍ മുട്ടിന് പരിക്കേറ്റ സഞ്ജുവിന് പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇത് സഞ്ജുവിന്‍റെ ആരാധകരെ വളരെ നിരാശരാക്കിയിരുന്നു. ബാംഗ്ലൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി വരികയായിരുന്ന സഞ്ജു അക്കാദമി വിട്ട് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ പരിശീലനം ആരംഭിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ താരം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. സഞ്ജു പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ഫിറ്റ്നസ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോയാണ് സാംസണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു. പരിക്കിന് പിന്നാലെ താന്‍ സുഖമായിരിക്കുന്നുവെന്നും അത് ഗുരുതരമല്ലെന്നും ഉടന്‍ തിരിച്ചെത്തിയേക്കുമെന്നും സാംസണ്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനായി കളിക്കാന്‍ ബി സി സി ഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് സഞ്ജു. രഞ്ജിയില്‍ കേരളം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയാല്‍ താരം കേരളത്തിനായി കളിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല. നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 

Contact the author

Sports Desk

Recent Posts

Web Desk 23 hours ago
Cricket

കോഹ്ലിയാണ് ഏറ്റവും മികച്ച താരം; പ്രശംസയുമായി മുന്‍ ലങ്കന്‍ താരം

More
More
Sports Desk 1 day ago
Cricket

ധോണിയുടെ പരിശീലന ചിത്രം പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിങ്സ്; ഏറ്റെടുത്ത് ആരാധകര്‍

More
More
Sports Desk 2 days ago
Cricket

'കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും'; പന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് യുവരാജ് സിങ്

More
More
Sports Desk 4 days ago
Cricket

ലോകത്തിലെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് താരം ഗില്‍ ക്രിസ്റ്റ്; രണ്ടാം സ്ഥാനത്ത് സച്ചിന്‍

More
More
Sports Desk 1 week ago
Cricket

ജസ്പ്രീത് ബുംറ 6 മാസത്തിനുള്ളില്‍ കളിക്കളത്തിലേക്ക് തിരികെ എത്തുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 2 weeks ago
Cricket

500 വിക്കറ്റും 5000 റണ്‍സും; കപില്‍ ദേവിന് ശേഷം അപൂര്‍വ്വനേട്ടം കരസ്ഥമാക്കി രവീന്ദ്ര ജഡേജ

More
More