പരിശീലനത്തിനിടെ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു

ഡല്‍ഹി: പരിശീലനത്തിനിടെ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. സുഖോയ് എസ്‍.യു -30, മിറാഷ് 2000 എന്നീ വിമാനങ്ങളാണ് തകർന്ന് വീണത്. മധ്യപ്രദേശിലാണ് സംഭവം. സുഖോയ് വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. ഇവരുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. സംഭവത്തില്‍ ‍വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവവികാസങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 23 hours ago
National

അദാനിയെ തൊട്ടാല്‍ മോദിക്ക് പൊളളുമെന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം- കെ സി വേണുഗോപാല്‍

More
More
National Desk 1 day ago
National

ഇന്ത്യയിലെ സ്ത്രീകള്‍ അലസരാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടി സൊണാലി കുല്‍ക്കര്‍ണി

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ പുതിയ 19 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് രാജസ്ഥാന്‍

More
More
National Desk 2 days ago
National

മോദിയാണ് വിദേശത്ത് പോയി ഇന്ത്യയെ അപമാനിച്ചത്; തെളിവുകള്‍ നിരത്തി കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

അമ്മയുടെ ഈ അവസ്ഥ കണ്ടുനില്‍ക്കുക അത്ര എളുപ്പമല്ല; വൈകാരിക കുറിപ്പുമായി ശില്‍പ ഷെട്ടി

More
More
National Desk 2 days ago
National

ബിജെപി തന്നെ ദേശവിരുദ്ധരാണ്- ജെ പി നദ്ദയ്ക്ക് മറുപടിയുമായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More