റഫറിയെ ഇടിച്ചിട്ടു; ഫ്രഞ്ച് ഫുട്ബോളര്‍ക്ക് 30 വര്‍ഷം വിലക്ക്

പാരിസ്: ഫുട്ബോള്‍ മത്സരത്തിനിടെ റഫറിയെ ഇടിച്ചിട്ട കളിക്കാരന് 30 വര്ഷം വിലക്ക്. ഫ്രാന്‍സിലെ അമേച്വര്‍ ഫുട്ബോള്‍ മത്സരത്തിനിടയിലാണ് സംഭവം. താരത്തിന്‍റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 8 ന് നടന്ന ഒരു മത്സരത്തിനിടെയാണ് താരം റഫറിയെ മർദ്ദിച്ചത്. ടീമിനെ രണ്ടു വർഷത്തേക്ക് ടൂർണമെന്റിൽ നിന്നും പുറത്താക്കി. സംഭവം വലിയ വിവാദമായതോടെ ലോയ്‌റെറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് 30 വര്‍ഷം വിലക്കേര്‍പ്പെടുത്തി. മത്സരത്തില്‍ റഫറി പെനാല്‍റ്റി വിധിച്ചതിനെത്തുടര്‍ന്നാണ് താരം അക്രമാസക്തനായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

താരത്തിന്‍റെ അക്രമത്തെ തുടര്‍ന്ന് റഫറി രണ്ടുദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം റഫറി ഇപ്പോള്‍ വിശ്രമത്തിലാണ്. അതേസമയം, പെനാല്‍റ്റി നല്‍കിയ റഫറിയുടെ തീരുമാനം ശരിയാണെന്നും ഇത്തരം രീതികള്‍ ഫുട്ബോളില്‍ അനുവദിക്കില്ലെന്നും ലോയ്‌റെറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെനോയ്റ്റ് ലൈനെ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു പ്രാദേശിക ടൂർണമെന്റിനിടെ ‘എന്‍റന്‍റെ സ്പോർട്ടീവ് ഗാറ്റിനൈസ്’ താരമാണ് റഫറിയെ തല്ലിയത്. കളിക്കിടെ പുറത്താക്കിയത് ചോദ്യം ചെയ്ത താരം റഫറിയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ റഫറിയെ രണ്ട് ദിവസത്തേക്ക് മാറ്റിനിർത്തുകയും ചെയ്തു. ഉചിതമായ ശിക്ഷയാണ് നൽകിയിരിക്കുന്നതെന്ന് ലോയ്‌റെറ്റ് ഫുട്‌ബോള്‍ പ്രസിഡന്റ് പറഞ്ഞു.

Contact the author

Sports Desk

Recent Posts

Sports Desk 1 day ago
Football

യൂറോ കപ്പ്‌ യോഗ്യതാ മത്സരം; റൊണാൾഡോയെ തിരിച്ചുവിളിച്ച് പോര്‍ച്ചുഗല്‍

More
More
Web Desk 5 days ago
Football

മെസ്സിയെ പിരിച്ചുവിടാനൊരുങ്ങി പി എസ് ജി -റിപ്പോര്‍ട്ട്‌

More
More
Sports Desk 1 week ago
Football

'കാല്‍ പന്തിനെ സ്നേഹിക്കുന്ന ഓരോ മലയാളികള്‍ക്കും വേണ്ടി' ടോട്ടന്‍ ഹാം

More
More
Sports Desk 2 weeks ago
Football

പി എസ് ജി താരം അഷറഫ് ഹക്കീമിക്കെതിരെ പീഡനത്തിന് കേസെടുത്ത് പൊലീസ്

More
More
Sports Desk 2 weeks ago
Football

35 സ്വര്‍ണ ഐഫോണുകള്‍; ലോകകപ്പ്‌ നേട്ടത്തില്‍ ടീമംഗങ്ങള്‍ക്ക് മെസ്സിയുടെ സമ്മാനം

More
More
Sports Desk 2 weeks ago
Football

അടുത്ത ലോകകപ്പിലും പരിശീലകന്‍ സ്കലോണി തന്നെ; കരാര്‍ നീട്ടി അർജന്റീന

More
More