കൊവിഡ്: കേന്ദ-സംസ്ഥാന സഹകരണം അനിവാര്യമെന്ന് മൻമോഹൻസിം​ഗ്

കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ്.  കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കൊവിഡ് -19 നെ കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവിനെ അടിസ്ഥാനമാക്കിയായിരിക്കും ലോക്ക്ഡൗണിന്റെ വിജയം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണ് ” മൻമോഹൻ സിം​ഗ് വ്യക്തമാക്കി. ലോക്ഡൗൺ പ്രഖ്യാപനത്തിന് ശേഷം രണ്ടാം തവണയാണ് എഐസിസി പ്രവർത്തക സമിതിയോ​ഗം ചേരുന്നത്.

മെയ് മൂന്നിന് ശേഷം ലോക്ഡൗൺ പിൻവലിച്ചാൽ സ്ഥിതി​ഗതികൾ രൂക്ഷമാകുമെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി യോ​ഗത്തിൽ അഭിപ്രായപ്പെട്ടു. പകർച്ചവ്യാധിയെ നേരിടാനുള്ള കോൺഗ്രസിന്റെ നിർദ്ദേശങ്ങൾ കേന്ദ്രം ​ഗൗനിച്ചില്ലെന്നും അവർ പറഞ്ഞു. ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഉപജീവന പ്രശ്‌നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. രോ​ഗികളുടെ പരിശോധന, രോ​ഗികളെ കണ്ടെത്തൽ, ക്വാറന്റൈൻ എന്നിവയ്ക്ക് ബദലില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. നിർഭാഗ്യവശാൽ, പരിശോധന ഇപ്പോഴും കുറവാണ്, കൂടാതെ പരിശോധന കിറ്റുകൾ ഇപ്പോഴും ലഭ്യമല്ല, കൂടാതെ കിറ്റുകൾക്ക് ഗുണനിലവാരവുമില്ല.  പിപിഇ കിറ്റുകളുടെ  എണ്ണവും ഗുണനിലവാരവും മോശമാണ്, ”സോണിയ കൂട്ടിച്ചേർത്തു.

വൈറസിനെതിരായ പോരാട്ടത്തിൽ കേന്ദ്രത്തിന്റെ സഹകരണമില്ലെന്ന് കോൺഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ ആരോപിച്ചു. സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വന്നില്ലെങ്കിൽ കോവിഡ് -19 നെതിരായ പോരാട്ടം ദുർബലമാകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. “കേന്ദ്രം സാഹിച്ചില്ലെങ്കിൽ ലോക്ക്ഡൗണിനുശേഷം സംസ്ഥാനങ്ങൾ സാധാരണ നിലയിൽ ആവില്ലെന്നും ​ഗെഹ്ലോട്ട് പറഞ്ഞു.  ഇതുവരെ ഒരു സഹായവും ലഭിച്ചില്ലെന്ന്  പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More