ജമ്മു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ പര്യടനം നടത്തും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര 14 സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയാണ് ശ്രീനഗറിലെത്തിയത്. നാളെയാണ് യാത്രയുടെ സമാപന സമ്മേളനം നടക്കുക. 12 മണിക്ക് രാഹുല്‍ ഗാന്ധി ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാകയുയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി ഓഫീസില്‍ വാര്‍ത്താ സമ്മേളനം. വൈകുന്നേരം ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുക. സമാപന സമ്മേളനത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുളള ഡിഎംകെ, ശരത് പവാറിന്റെ എന്‍സിപി, തേജസ്വി യാദവിന്റെ ആര്‍ജെഡി, നിതീഷ് കുമാറിന്റെ ജെഡിയു, ഉദ്ദവ് താക്കറെയുടെ ശിവസേന, സിപിഎം, വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ), കേരളാ കോണ്‍ഗ്രസ്, ഫാറൂഖ് അബ്ദുളളയുടെ ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), ഷിബു സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളാണ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കുക. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ടിഡിപി എന്നിവര്‍ വിട്ടുനില്‍ക്കും.