ഫോണില്‍ ബിബിസി ഡോക്യുമെന്ററി കണ്ടതിന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത് രാജസ്ഥാന്‍ കേന്ദ്ര സര്‍വ്വകലാശാല

ജയ്പൂര്‍: ഫോണില്‍ ബിബിസിയുടെ ഡോക്യുമെന്ററി കണ്ടതിന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത് രാജസ്ഥാന്‍ കേന്ദ്ര സര്‍വ്വകലാശാല. പതിനൊന്ന് വിദ്യാര്‍ത്ഥികളെയാണ് സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തത്.  14 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളില്‍ പത്തുപേരും മലയാളികളാണ്. റിപ്പബ്ലിക് ദിനത്തില്‍ ക്യാംപസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ് എഫ് ഐയും എന്‍ എസ് യു ഐയും പ്രഖ്യാപിച്ചിരുന്നു.

'അന്ന് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി ഫോണുകളില്‍ ഡോക്യുമെന്ററി കണ്ടു. ഉടന്‍തന്നെ സെക്യൂരിറ്റി ഗാര്‍ഡുകളെത്തി നിങ്ങള്‍ എന്താണ് കാണുന്നതെന്ന് ചോദിച്ചു. എബിവിപിയുടെ പ്രവര്‍ത്തകര്‍ വന്ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷമുണ്ടാകുന്നതിനുമുന്‍പേ സെക്യൂരിറ്റി പൊലീസിനെ വിളിച്ചു. പൊലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. തുടർന്ന് എല്ലാവരും പിരിഞ്ഞുപോവുകയായിരുന്നു.'- സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവം നടന്ന ദിവസം രാത്രി ഒരുവിഭാഗം ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചെന്നും ആരോപണമുണ്ട്. ഡോക്യുമെന്ററി കണ്ടവര്‍ രാജ്യവിരുദ്ധരാണ് എന്നുപറഞ്ഞായിരുന്നു ആക്രമണമെന്നും അവര്‍ മാസ്‌ക് ധരിച്ച് കാവിക്കൊടിയുമായാണ് ഹോസ്റ്റലിലെത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More