പദ്ധതികള്‍ ജനങ്ങളിലേക്കെത്തുന്നുണ്ടോ എന്നറിയാന്‍ 'സിഎം ഓണ്‍ ഫീല്‍ഡ് വിസിറ്റ്' പരിപാടിയുമായി തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ 'സിഎം ഓണ്‍ ഫീല്‍ഡ് വിസിറ്റ്' (CM on Field Visit) പരിപാടിക്ക് തുടക്കംകുറിച്ച് ഡിഎംകെ സര്‍ക്കാര്‍. ജനങ്ങള്‍ക്കായുളള ക്ഷേമപദ്ധതികളുടെയും മറ്റ് വികസന പദ്ധതികളുടെയും നടത്തിപ്പ് സംബന്ധിച്ച് വിശദമായ അവലോകനം നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്നറിയാനും പരിപാടി സഹായിക്കും. ഫീല്‍ഡ് വിസിറ്റിന് മുഖ്യമന്ത്രിക്കൊപ്പം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമാണുണ്ടാവുക. 

കുടിവെളളം, ശുചിത്വം, റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം, ഗ്രാമ നഗര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കുട്ടികളുടെ പോഷകാഹാരം തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ പരിശോധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഫെബ്രുവരി ഒന്നിനാണ് സിഎം ഓണ്‍ ഫീല്‍ഡ് വിസിറ്റ് പരിപാടിക്ക് തുടക്കംകുറിക്കുക. ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളിലായി  മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ റാണിപ്പേട്ട്, വെല്ലൂര്‍, തിരുപ്പത്തൂര്‍, തിരുവണ്ണാമലൈ എന്നീ ജില്ലകള്‍ സന്ദര്‍ശിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ ദിവസങ്ങളില്‍ മുഖ്യമന്ത്രി കര്‍ഷക സംഘടനകള്‍, സ്വാശ്രയ സംഘങ്ങള്‍, വ്യവസായ സംഘങ്ങള്‍ എന്നിവരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും. ജില്ലകളിലെ ക്രമസമാധാന നില സംബന്ധിച്ച് ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും യോഗം ചേരും. അന്നേദിവസം ഡിഎംകെ മന്ത്രിമാരും അതത് ജില്ലകളിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട വകുപ്പ് സെക്രട്ടറിമാരും അവലോകന യോഗം നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍മാരുമായി ചേരുന്ന യോഗത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണ്ട നടപടികളെടുക്കുകയും ചെയ്യും.

Contact the author

National Desk

Recent Posts

Web Desk 10 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
Web Desk 10 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 16 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More