തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി ആലപ്പുഴ ജില്ലാ കളക്ടര്‍ വി ആര് കൃഷ്ണ തേജ ഐ എ എസ്. ആധാര്‍- വോട്ടര്‍ ഐ.ഡി. ബന്ധിപ്പിക്കുന്നതിലും വോട്ടര്‍ പട്ടികയിലെ പോരായ്മകള്‍ പരിഹരിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനുമാണ് പുരസ്കാരം ലഭിച്ചത്. ആലപ്പുഴയെ സംബന്ധിച്ചടത്തോളം വളരെ അഭിമാനകരമായ നേട്ടമാണിതെന്നും ദേശീയ സമ്മതിദായക ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചെന്നും വി.ആർ. കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആലപ്പുഴയില്‍ ചുമതലയേറ്റ ഓഗസ്റ്റ് മാസം മുതല്‍ ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കൽ എന്നിവ വേഗത്തില്‍ പുരോഗമിക്കുന്നതിനായി കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു. നമ്മുടെ ജില്ലയെ സംബന്ധിച്ചടത്തോളം വളരെ അഭിമാനകരമായ നേട്ടമാണീ പുരസ്കാരം. എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായാണിത് ലഭിച്ചത്. ആധാര്‍- വോട്ടര്‍ ഐ.ഡി. ബന്ധിപ്പിക്കുന്നതില്‍ നമ്മുടെ നാട്ടിലെ ഓരോ വ്യക്തിയും വലിയ പിന്തുണയാണ് നല്‍കിയത്. ബൂത്ത് തലങ്ങളില്‍ ഇതിനായി അഹോരാത്രം പ്രവര്‍ത്തിച്ച ബി.എല്‍.ഒ.മാരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇവര്‍ക്ക് പിന്തുണയേകി കൂടെ നിന്ന തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ശ്രീമതി. ബി. കവിത, തഹസില്‍ദാര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ - കളക്ടര്‍ വി ആര് കൃഷ്ണ തേജ ഐ എ എസ് പറഞ്ഞു.