ഇടവേള ബാബുവിനെതിരെ വീഡിയോ പോസ്റ്റ്‌ ചെയ്ത ആള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നടന്‍ ഇടവേള ബാബുവിനെതിരെ അപകീര്‍ത്തിപരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി കൃഷണ പ്രസാദിനെയാണ് കൊച്ചി സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇടവേള ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സൈബര്‍ പൊലീസ് മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയതിന് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

തന്നെയും താരസംഘടനയായ എ എം എം എയും അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടവേള ബാബു പരാതി നല്‍കിയത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് നടനെതിരെ അപകീര്‍ത്തിപരമായ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രം മുഴുവന്‍ നെഗറ്റീവാണെന്നും എങ്ങനെയാണ് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതെന്ന് അറിയില്ലെന്നുമാണ് മുകുന്ദന്‍ ഉണ്ണി സിനിമയെക്കുറിച്ച് ഇടവേള ബാബു പറഞ്ഞത്. മുകുന്ദനുണ്ണി എന്നൊരു സിനിമയിറങ്ങി. അതിനെങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് അറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. സിനിമ തുടങ്ങുന്നതുതന്നെ ആര്‍ക്കും നന്ദി പറയുന്നില്ല എന്ന് പറഞ്ഞാണ്. ക്ലൈമാക്‌സില്‍ നായിക ഉപയോഗിക്കുന്ന വാക്ക് പൊതുസ്ഥലത്ത് പറയാന്‍തന്നെ കഴിയില്ല. ഇവിടെ പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ മൂല്യച്യുതി സംഭവിച്ചത്? പ്രോഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ്. സംവിധായകന് ചിത്രം ഓടുമെന്ന് അറിയാമായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More