കൊച്ചി: ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച തങ്കം സിനിമയ്ക്ക് മികച്ച പ്രതികരണം. നടന് ബിജു മേനോന്റെ വേറിട്ട അഭിനയശൈലി സിനിമയില്‍ കാണാന്‍ സാധിക്കുമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിനിമയിലെ കാസ്റ്റിംഗ് മികച്ചതാണെന്നും എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഓരോ നിമിഷവും പിടിച്ചിരുത്തുന്ന, ഇനിയെന്ത് എന്ന് തോന്നിപ്പിക്കുന്ന ഏറെ ഹൃദയസ്പർശിയായ സിനിമാനുഭവമാണ് തങ്കം എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളില്‍ നിന്നും വ്യക്തമാകുന്നത്. സിനിമ ക്രൈം ഡ്രാമ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സ്വർണ്ണ ഏജന്റുമാരായ രണ്ടുപേരുടെ പലവഴി സഞ്ചാരങ്ങളും പോലീസ് കേസുമൊക്കെയാണ് കഥയുടെ ഇതിവൃത്തം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്തത്. ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ വ്യത്യസ്തമായ റോളിലാണ് സിനിമയിലുള്ളത്. ആദ്യമായാണ് ഇരുവരും ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ സിനിമയുടെ ഭാഗമാകുന്നതെന്നതും പ്രത്യേകതയാണ്. ഏറെ ശക്തമായ ഒരു വേഷത്തിൽ അപര്‍ണ ബാലമുരളിയും സിനിമയിലുണ്ട്. ഭാവന സ്റ്റുഡിയോസാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി പോലീസ് ഓഫീസറുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നു. കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, ഇന്ദിര പ്രസാദ് തുടങ്ങിയവരാണ് തങ്കത്തിലുള്ള മറ്റ് പ്രധാന താരങ്ങൾ.