13 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ 5 പേര്‍ അറസ്റ്റിൽ

ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ 13 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ 5 പേര്‍ അറസ്റ്റിൽ. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ചൊവാഴ്ചയാണ് പെൺകുട്ടി മാനഭം​ഗത്തിന് ഇരയായിത്. മാനഭ​ഗം പ്രതികൾ ഫോണിൽ പകർത്തിയിരുന്നു. ഇവരിൽ നിന്ന് ഇതിനുള്ള തെളിവ് പൊലീസ് കണ്ടെടുത്തു.

രണ്ടു പ്രതികൾ നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്നും മറ്റുള്ളവർ മൊബൈലിൽ ഇത് റെക്കോഡ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളുടെ ചോ​ദ്യം ചെയ്യൽ തുടരുകയാണ്.  വൈദ്യപരിശോധനയിൽ മാനഭം​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് പരുക്കേറ്റതായും ആരോ​ഗ്യ നില തൃപ്തികരമാണെന്നും  എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ഐപിസി സെക്ഷൻ 376-ഡി - കൂട്ടമാനഭം​ഗം, 120-ബി -ക്രിമിനൽ ​ഗൂഡാലോചന, 506 -ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
National

അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്

More
More
National Desk 14 hours ago
National

മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട് - ഹൈക്കോടതി

More
More
National Desk 16 hours ago
National

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

More
More
National Desk 17 hours ago
National

ജാത്യാധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

More
More
Web Desk 1 day ago
National

ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവും, പാവങ്ങളെ സഹായിക്കും- ആര്യന്‍ ഖാന്‍

More
More
National Desk 1 day ago
National

അവിഹിത സ്വത്ത് സമ്പാദന കേസ്: ശശികലക്ക് പിന്നാലെ വി എന്‍ സുധാകരനും ജയില്‍ മോചിതനായി

More
More