ഭാരത് ജോഡോ യാത്രയ്ക്കുശേഷം ഇന്ത്യ പുതിയൊരു രാഹുലിനെ കണ്ടെത്തി- എ കെ ആന്റണി

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കുശേഷം ഇന്ത്യ പുതിയൊരു രാഹുലിനെ കണ്ടെത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. എല്ലാവരെയും ചേര്‍ത്തുപിടിച്ചാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതെന്നും ഇതുപോലൊരു യാത്ര ഇതിനുമുന്‍പ് ഇന്ത്യ കണ്ടിട്ടില്ലെന്നും എ കെ ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ പുതിയൊരു രാഹുല്‍ ഗാന്ധിയെ കണ്ടെത്തി. പുതിയ രാഹുല്‍ ഗാന്ധിയുണ്ടായിരിക്കുന്നു. അദ്ദേഹം ഇന്ത്യയെ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയില്‍ വെറുപ്പും വിദ്വേഷവും വളര്‍ന്നുവരികയാണ്. അപ്പോഴാണ് അദ്ദേഹം എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തി ഭാരത് ജോഡോ യാത്ര നടത്തിയത്. രാജ്യത്ത് വെറുപ്പ് വിതയ്ക്കുന്നവരെ 2024-ലെ തെരഞ്ഞെടുപ്പില്‍ പിഴുതെറിയണം. അപ്പോഴേ ഈ യാത്ര പൂര്‍ണമാവുകയുളളു'- എ കെ ആന്റണി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനുമാത്രം സാധിക്കില്ല എന്നറിയുന്നതുകൊണ്ടാണ് സഹകരിക്കാന്‍ തയാറുളളവരെ കശ്മീരിലേക്ക് ക്ഷണിച്ചതെന്നും എ കെ ആന്റണി പറഞ്ഞു. 'ജനാധിപത്യമാര്‍ഗത്തിലൂടെ വേണം അവരെ തോല്‍പ്പിക്കാന്‍. അതിന് കോണ്‍ഗ്രസ് മാത്രം പോരാ എന്നറിയാം. ലക്ഷ്യം നേടാനായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയാറുളളവരെ കശ്മീരിലേക്ക് ക്ഷണിച്ചു. കുറേപ്പേരെത്തി, കുറച്ചുപേരെത്തിയില്ല. അവരും നാളെ കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കാം'- എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More