കൊച്ചി: ഭാരത് ജോഡോ യാത്ര സമാപിച്ചതിനുപിന്നാലെ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് നടന് ഹരീഷ് പേരടി. ഇന്ത്യ നടന്നുകാണേണ്ടതു തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതെന്നും യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രാഹുല്‍ ഏറെ നവീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.
'ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നതുതന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളംകെട്ടിയ ജനുവരി മുപ്പതിന്റെ രാഷ്ട്രീയ സത്യം. നെഞ്ചുപിടയ്ക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആശംസകള്‍'- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്ര 14 സംസ്ഥാനങ്ങളിലായി 75 ജില്ലകളിലൂടെയാണ് കടന്നുപോയത്. 4080 കിലോമീറ്റര്‍ പിന്നിട്ട് ജനുവരി 30-ന് ശ്രീനഗറിലാണ് യാത്ര സമാപിച്ചത്.