ചെന്നൈ: എണ്പതുവര്ഷത്തെ പോരാട്ടത്തിനൊടുവില്‍ തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം. തണ്ടാരംപേട്ടിനടുത്തുളള തെന്മുടിയന്നൂര് ഗ്രാമത്തിലെ ദളിത് വിഭാഗത്തിലുളളവരാണ് പ്രദേശത്തെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഹിന്ദുമത ചാരിറ്റി വകുപ്പിന്റെ ഇടപെടലാണ് ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമാക്കിയത്. പൊലീസിന്റെയും ജില്ലാ കളക്ടറുടെയും സാന്നിദ്ധ്യത്തില്‍ നൂറുകണക്കിന് ദളിത് കുടുംബങ്ങള്‍ ക്ഷേത്രത്തിലെത്തി മുത്തുമാരിയമ്മന്‍ പൊങ്കാലയിട്ട് മടങ്ങി.
മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി ദളിതര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കഴിഞ്ഞ മുപ്പതുവര്‍ഷമായി തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബില്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ (എച്ച് ആര് ആന്‍ഡ് സി ഇ) നിയന്ത്രണത്തിലുളള ക്ഷേത്രത്തില്‍ ആരാധനയ്ക്കെത്തുന്ന ദളിതരെ തടയുന്നതും സംഘര്‍ഷമുണ്ടാവുന്നതും സ്ഥലത്തെ സ്ഥിരം കാഴ്ച്ചയായിരുന്നു. അടുത്തിടെ ക്ഷേത്രത്തില്‍ നടന്ന പൊങ്കല്‍ മതോത്സവത്തിലും ദളിതര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇതോടെ ക്ഷേത്രപ്രവേശനത്തിന് അനുമതി വേണമെന്ന് കാണിച്ച് ദളിത് സംഘടനകള്‍ എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന് നിവേദനം നല്‍കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തുടര്‍ന്ന് എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ആരോപണം സത്യമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനാനുമതി നല്‍കിയത്. പൊതുജനങ്ങള്‍ക്ക് ആരാധനയ്ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി. തെന്മുടിയന്നൂര് ഗ്രാമത്തില്‍ ആകെയുളള 1700 കുടുംബങ്ങളില്‍ 500 കുടുംബങ്ങള്‍ ദളിത് വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇതിനിടെ ദളിതര്‍ പ്രവേശിച്ച ക്ഷേത്രം പൂട്ടിയിടണമെന്ന ആവശ്യവുമായി 750-ഓളം പേര് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.